
റാഗിംഗ് സ്‌കൂളുകളിലേക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലപ്പുറം മഞ്ചേരി പുല്ലാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ദേഹമാസകലം പരിക്കേറ്റ പാടുകളുമുണ്ട്. അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൂന്ന് വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമാണ്. രണ്ട് പേരുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്. 15 പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കി.
