
UAPA പുന:സ്ഥാപിക്കാനുള്ള നീക്കം പിന്‍വലിക്കുക
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അടിയന്തരാവസ്ഥാ സമാനമായ അടിച്ചമര്‍ത്തല്‍ സാഹചര്യം സൃഷടിക്കുന്ന UAPA പുന:സ്ഥാപനത്തില്‍ നിന്ന് UDF സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംസ്ഥാനത്തെ മുഴുവന്‍ UAPA കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിനിധി സംഘം ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി
കഴിഞ്ഞ പത്തു വര്‍ഷ കാലയളവിലെ ഇടതു സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ UAPA അടിച്ചമര്‍ത്തല്‍ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടതിനെതിരായി ജനാധിപത്യ ശക്തികള്‍ എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. രൂപേഷിനെതിരെ UAPA പുന:സ്ഥാപിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കേണ്ടി വന്നത് ഈ വിധത്തില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളുടേയും സഖ്യകക്ഷിയായ CPI യുടേയും എതിര്‍പ്പിന്റെ ഭാഗമായിരുന്നു. ഇടതു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരായ അലന്‍ – താഹ എന്നിവര്‍ക്കെതിരെ അന്യായമായി UAPA പ്രകാരം എടുത്ത പന്തീരങ്കാവ് കേസിനെതിരായി ജനാധിപത്യശക്തികള്‍ക്കൊപ്പം ഇന്നത്തെ മുഖ്യമന്ത്രി ശ്രീ. V.D സതീശനും ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയും പ്രതിഷേധരംഗത്ത് സജീവമായുണ്ടായിരുന്നു. UAPAയ്‌ക്കെതിരെ കേരളത്തില്‍ കക്ഷി ഭേദമന്യേ ഉയര്‍ന്നുവന്ന ജനകീയ അവബോധത്തിന്റെ ഭാഗമായ് തന്നെയാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് UAPA കേസുകള്‍ക്ക് വിചാരണ അനുമതി നല്‍കാതിരുന്നതും വിവിധ കേസുകളില്‍ തുടര്‍ നടപടികള്‍ എടുക്കാതിരുന്നതും.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തു തന്നെ ദേശീയ വിമോചന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് വിവിധ റെഗുലേഷന്‍ നിയമങ്ങള്‍ ഉപയോഗിച്ച് ജനകീയ മുന്നേറ്റങ്ങളെ ക്രിമിനല്‍വല്‍കരിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും നടപടി ആരംഭിച്ചിരുന്നു. 1919 ല്‍ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായ കമ്മിറ്റി മുന്നോട്ടു വെച്ച ‘അനാര്‍ക്യല്‍ ആന്റ് റെവലൂഷണറി ക്രൈംസ് ആക്ട് എന്ന കുപ്രസിദ്ധ ‘റൗലറ്റ് നിയമം’ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യാഭിലാഷത്തെ ക്രിമിനല്‍ വല്‍കരിക്കാനുള്ള അടിച്ചമര്‍ത്തല്‍ നിയമമായിരുന്നു. ജാലിയന്‍വാലാബാഗ് അടക്കമുള്ള ത്യാഗനിര്‍ഭര പ്രക്ഷോഭവവും ഗാന്ധിയുടെ നേതൃത്വത്തിലുള്ള റൗലറ്റ് വിരുദ്ധ മുന്നേറ്റങ്ങളും മറ്റു രണോത്സുക മുന്നേറ്റങ്ങളും ചേര്‍ന്നാണ് കൊളോണിയല്‍ സര്‍ക്കാരിന്റെ ഈ തീവ്രവാദ വിരുദ്ധ നിയമത്തെ ഇന്ത്യന്‍ ജനത ചെറുത്തു തോല്‍പിച്ചത്.
കൊളോണിയല്‍ ഭരണത്തിനു ശേഷം വന്ന ജന വിരുദ്ധ സര്‍ക്കാരുകളും വിവിധ മര്‍ദ്ദക നിയമങ്ങളിലൂടെ ജനമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ ത്യാഗോജ്ജ്വല മുന്നേറ്റങ്ങളിലൂടെ ഇവയെ ചെറുക്കുകയുണ്ടായിട്ടുണ്ട്. ഡിഫന്‍സ് ഓഫ് ഇന്ത്യാ ആക്ടും, MISA യും TADA യും POTAയുമൊക്കെ ഈ വിധത്തില്‍ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി പിന്‍വലിക്കേണ്ടി വന്ന അടിച്ചമര്‍ത്തല്‍ നിയമങ്ങളാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇടതു സര്‍ക്കാരിന്റെ UAPA നയങ്ങള്‍ക്കെതിരെ രംഗത്തുണ്ടായ ശ്രീ. V.D സതീശന്‍ മുഖ്യമന്ത്രിയും ശ്രീ. രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പു മന്ത്രിയായി മാറിയതിനു ശേഷം UAPA കേസുകള്‍ക്ക് വിചാരണ അനുമതി നല്‍കുന്നതിനും മുന്‍കാലങ്ങളില്‍ നടപടികളില്ലായിരുന്ന UAPA കേസുകള്‍ പുന:സ്ഥാപിച്ചു കൊണ്ടും കേരളത്തില്‍ വീണ്ടും മറ്റൊരു അടിച്ചമര്‍ത്തല്‍ ഭരണത്തിന് തുടക്കമിടുകയാണ്. എറണാകുളത്തെ UAPA പ്രത്യേക കോടതി നിരവധി കേസുകളില്‍ റദ്ദു ചെയ്ത UAPA വകുപ്പുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളും 2013 ല്‍ കോഴിക്കോടു ജില്ലയില്‍ യോഗം നടത്തി എന്ന പേരില്‍ മലപ്പുറം പൂക്കോട്ടു പാടം സ്റ്റേഷനില്‍ രൂപേഷും ഷൈനയും അടക്കമുള്ള 25 പേര്‍ക്കെതിരെ നിയമ വിരുദ്ധമായി ചുമത്തിയ വ്യാജ UAPA കേസും 13 വര്‍ഷത്തിനു ശേഷം പൊക്കിയെടുക്കുന്നത് കേരളത്തില്‍ തീവ്ര അടിച്ചമര്‍ത്തല്‍ നിയമങ്ങളിലൂടെ ജനങ്ങളുടെ മുന്നേറ്റങ്ങളെ നിശബ്ദമാക്കുന്നതിനായുള്ള നടപടികളാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, നിയമത്തിന്റെ മുന്നിലുള്ള തുല്യത, ജീവിക്കാനുള്ള അവകാശം ഇതെല്ലാം റദ്ദു ചെയ്യുന്നതാണ് UAPA അടിച്ചമര്‍ത്തല്‍ നിയമം. ക്രമസമാധാനത്തേയും നിയമ പ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യുന്നതിന് പൊതുമായ ക്രിമിനല്‍ – പീനല്‍ നിയമങ്ങളുള്ളപ്പോഴാണ് നിലവിലുള്ള നിയമവാഴ്ചയെ അട്ടിമറിച്ചു കൊണ്ട് UAPA പോലുള്ള അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ കൊണ്ടുവരുന്നത്. അഖിലേന്ത്യ തലത്തില്‍ മോദി സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും ജനാധിപത്യശക്തികള്‍ക്കിടയില്‍ ഭീതി പരത്താനും UAPA വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.ഇത് ഒരു പ്രത്യേക തരം കുറ്റങ്ങളെ നേരിടാനുള്ളതല്ലേ എന്നു കരുതുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ജര്‍മ്മനിയില്‍ ഹിറ്റ്‌ലറിന്റെ കാലത്ത് ആദ്യം ജൂതന്മാരിലും കമ്മ്യൂണിസ്റ്റുകാരിലും തുടങ്ങി ജനാധിപത്യവാദികളായ സാധാരണക്കാരെ വരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നരകിപ്പിച്ചത് ഇത്തരം അടിച്ചമര്‍ത്തല്‍ നിയമങ്ങളിലൂടെയായിരുന്നു എന്നത് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയെപ്പോലുള്ള UAPA രക്തസാക്ഷികളും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തനയത്തിന്റെ തുടര്‍ച്ചയായി UAPA പുന:സ്ഥാപിക്കാനുള്ള UDF സര്‍ക്കാര്‍ നീക്കം പിന്‍വലിപ്പിക്കേണ്ടത് കക്ഷിഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനാധിപത്യവാദികളുടേയും അടിയന്തിര കടമയാണ്. അടിയന്തരാവസ്ഥാ സമാനമായ അടിച്ചമര്‍ത്തല്‍ സാഹചര്യം സൃഷടിക്കുന്ന UAPA പുന:സ്ഥാപനത്തില്‍ നിന്ന് UDF സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സംസ്ഥാനത്തെ മുഴുവന്‍ UAPA കേസുകളും പിന്‍വലിക്കണമെന്നും UDF സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു
1) സച്ചിദാനന്ദന്‍
2) പ്രൊഫ: സാറ ജോസഫ്
3) ബി.രാജീവന്‍
4) Dr.ഖദീജ മുംതാസ് .
5) Dr.സെബാസ്റ്റ്യന്‍ പോള്‍
6) പ്രൊഫ: എം എന്‍ കാരശ്ശേരി
7) ഗ്രോ വാസു.
?? എം.എന്‍. രാവുണ്ണി
9) എം. ഗീതാനന്ദന്‍
10) കെ അജിത
11) Dr.റാം മോഹന്‍
12) ജെ ദേവിക
13) പ്രൊഫ.കെ. അരവിന്ദാക്ഷന്‍
14) റഫീഖ് അഹമ്മദ്
15) അന്‍വര്‍ അലി
16) കെ മുരളി
17) പി എന്‍ ഗോപീകൃഷ്ണന്‍
18) സി ആര്‍ നീലകണ്ഠന്‍
19) കെ.സി. ഉമേഷ് ബാബു
20) പ്രൊഫ:കുസുമം ജോസഫ്
21)adv. പി എ പൗരന്‍
22) എന്‍ സുബ്രഹ്മണ്യന്‍
23)adv. ചന്ദ്രശേഖരന്‍
24) കെ സഹദേവന്‍
25) Dr.സ്മിത പി കുമാര്‍
26) ജോളി ചിറയത്ത്
27) Adv.പ്രമോദ് പുഴങ്കര
28) പി കെ വേണുഗോപാല്‍
29) രേഖാരാജ്.
30) കെ.കെ.ബാബുരാജ്.
31) ജെ. രഘു.
32) സൂസന്‍ ജോണ്‍
33) ശരത് ചേലൂര്‍
34) ഇ പി അനില്‍
35) വി പി മുഹമ്മദ്
36) ബാബു ലക്ഷ്മി
37) ആമിന ഷഹീര്‍
38) അജിത ഉസ്മാന്‍
39) ശിവരാമന്‍
40) സി ആര്‍ രാജീവ്
41) പി കെ കിട്ടന്‍
42) Adv.പി ജെ മാനുവല്‍
43) വി സി ജെന്നി
44) നളിനി ജമീല
45) ഗാര്‍ഗി ഹരിതകം
46) മൈത്രി പ്രസാദ് ഏലിയമ്മ
47) ഹരിദാസന്‍ കൊളത്തൂര്‍
48) Dr.ആശാ പ്രഭാകര്‍
49) അജിത്ത്
50) Dr.സുദീപ് മുഹമ്മദ്
51) ആശ രാജഗോപാല്‍
52) ഐ കെ രവീന്ദ്ര രാജ്
53) അംബിക മറുവാക്ക്
54) രാജേഷ് കെ എരുമേലി
55) യു .ഗിരിജ
56)എം എം ഖാന്‍
57) എന്‍ കെ രവീന്ദ്രന്‍
58)Adv.പി ഓ ജോണ്‍
59) Adv.അനീഷ് ലൂക്കോസ്
60) എം ശ്രീകുമാര്‍
61) അജിത്ത് എം പച്ചനാടന്‍
62) രതീഷ് പാണ്ടനാട്
63) വിനില്‍ പോള്‍
64)സജീദ്ഖാലിദ്
65)ഗോപിനാഥ് ഹരിത
66)ജോഷി ജേക്കബ്
