
കേരള ബഡ്ജറ്റിലേക്ക് ചില ജനകീയ നിര്‍ദ്ദേശങ്ങള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി / ധനകാര്യമന്ത്രിക്ക് സമര്‍പ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
16ാംകേരള നിയമസഭയിലേക്കു തെരെഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ എന്‍ സുബ്രഹ്മണ്യന്‍ കോ – ഓര്‍ഡിനേറ്ററും കെ.സച്ചിദാനന്ദന്‍ , കെ.ജിശങ്കരപിള്ള, സാറാ ജോസഫ്, കെ. അജിത, ഡോ. പി. വി രാജഗോപാല്‍ (ഏകത പരിഷത്ത്), സി.രാധാകൃഷ്ണന്‍ (നോവലിസ്റ്റ്), ഡോ. ഖദീജ മുംതാസ് ,എം.എന്‍ കാരശ്ശേരി അഡ്വ കാളീശ്വരം രാജ്, ബി. രാജീവന്‍, സി.ആര്‍ നീല കണ്ഠന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, ഡോ. കെ. ജി ജഗദീഷ്, ഷാജി കെ. എ (മാധ്യമപ്രവര്‍ത്തകന്‍), എന്‍ മാധവന്‍കുട്ടി, കെ. രാജഗോപാല്‍ (മാധ്യമപ്രവര്‍ത്തകന്‍), ജെ. ദേവിക, പി . ഇ, ഉഷ, എം.സുല്‍ഫത്ത്, പ്രൊഫ കുസുമം ജോസഫ്, ശരത് ചേലൂര്‍ (NAPM) ശരത് കേരളീയം,ജോളി ചിറയത്ത്, മാധവന്‍ പുറച്ചേരി, വി.എസ് അനില്‍കുമാര്‍ , ഡോ.ജയരാമന്‍ ചില്ലയില്‍ കെ. സഹദേവന്‍, ഡോ. സ്മിത പി കുമാര്‍, നെജു ഇസ്മായില്‍, സീറ്റ ദാസന്‍, കെ ശൈവപ്രസാദ് , ഇ പി അനില്‍ ,അനില്‍കുമാര്‍ പി.വൈ എന്നിവര്‍ അംഗങ്ങളുമായ ഒരു സിവില്‍ സൊസൈറ്റി പ്രതിനിധി സംഘം UDF, LDF മുന്നണികള്‍ക്ക് ഒരു ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. UDF പ്രകടനപത്രികയില്‍ അതിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും ധനസ്ഥിതിയുടെയും യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്ന ഒരു ധവളപത്രത്തിനു ശേഷം UDF ഗവര്‍മെന്റിന്റെ ആദ്യബജറ്റ് ജൂണ്‍ 19 ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്.
തൊഴിലിലും ക്ഷേമത്തിലും പരിസ്ഥിതി സുസ്ഥിതിയിലും അധിഷ്ഠിതമായതും ലിംഗസമത്വം പ്രോ ത്സാഹിപ്പിക്കുന്നതും ജീവിതഗുണതയും സന്തോഷ മൂല്യവും വര്‍ധിപ്പിക്കുന്നതുമായിരിക്കും പ്രസ്തുത ബജറ്റെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ആ ദിശയില്‍ സഹായകരമായ ചില ജനകീയ ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ വരുമാന വര്‍ധനവിന് ഉതകുന്ന ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താങ്കളുടെ സജീവ ശ്രദ്ധയും പരിഗണനയും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
കാര്‍ഷികമേഖല
തദ്ദേശഭരണാടിസ്ഥാനത്തില്‍ യുവാക്കളുടെയും സ്ത്രീകളുടെയും കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ച് കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനും ജൈവവളം, കീടനാശിനി എന്നിവ ഉണ്ടാക്കാനും സഹായം നല്‍കുക .
ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റും ബയോ ഗ്യാസുമാക്കി മാറ്റാന്‍ പ്രതിദിനം നൂറു ടണ്‍ മാലിന്യങ്ങള്‍ക്ക് ഒന്നെന്ന തോതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുക.
ടെറസ് കൃഷിയടക്കമുള്ള എല്ലാകൃഷിയും വിളവൈവിധ്യത്തോടെ നടപ്പിലാക്കുക.
ജൈവ കൃഷി പ്രോത്സാഹനത്തിന് മിഷന്‍ പ്രഖ്യാപിക്കണം.
പൊതു ഇടങ്ങളിലും പാതയോരങ്ങളിലും സര്‍ക്കാര്‍ പുറമ്പോക്കുകളിലും മാവ് പ്ലാവ് കശുമാവ്, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹായം നല്‍കുക.
ചെറുകിട കര്‍ഷകരെയും മൃഗ-പക്ഷി വളര്‍ത്തല്‍ കാരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
സൗജന്യവിള ഇന്‍ഷൂറന്‍സും മൃഗ ഇന്‍ഷൂറന്‍സും വ്യാപകമാക്കുക.
വന്യ മൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കുക.
മണ്ണ് പരിശോധന ലാബ് സമ്പ്രദായം കൃഷിയിടത്തില്‍ ലഭ്യമാക്കുക.
ഒരു ജില്ലയില്‍ 5000 ഏക്കറെങ്കിലും മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുക.
മില്ലറ്റ് വിഭവങ്ങള്‍ക്കായി കുടുംബശ്രീ, കര്‍ഷക ക്ലബ്ബുകള്‍ എന്നിവ വഴി ഹോട്ടലുകള്‍ ആരംഭിക്കുക.
കാര്‍ഷിക പ്രവര്‍ത്തനത്തിലെ പങ്കാളിത്തത്തിന് PSC നിിയമനങ്ങളില്‍ പ്രത്യേക മാര്‍ക്ക് Weigtage നല്‍കുക.
പ്ലാവ്, മാവ് ,കശുമാവ്, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി പ്രോത്സാഹനത്തിന് ഒരു മിഷന്‍ രൂപീകരിക്കുക.
innovative ആയ കാര്‍ഷിക ഗവേഷണം നടത്തുന്ന 5 വര്‍ഷമായെങ്കിലും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1000 പേര്‍ക്ക് ഗവേഷണത്തിനും പരിശീലനം നല്‍കുന്നതിനും 1ലക്ഷം രൂപ വീതം ഗവേഷണ ഗ്രാന്റ് അനുവദിക്കുക.
Degraded forest ലും സ്വകാര്യ ഭൂമികളിലും സ്വാഭാവിക വനങ്ങള്‍ വെച്ചുപിടിപ്പിക്കുക. സ്വകാര്യവ്യക്തികള്‍ക്ക് വനവല്‍ക്കരണത്തിന് ഗ്രാന്റ് അനുവദിക്കുക.
ആരോഗ്യം
എല്ലാ ആശുപത്രികളിലും രാവിലെ 8 തൊട്ട് വൈകു 6 വരെ OPസംവിധാനം.
70 വയസ് കഴിഞ്ഞവയോജനങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ കേന്ദ്രം ഏര്‍പ്പെടുത്തിയ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് സംസ്ഥാനത്തും നടപ്പിലാക്കുക.
10, +2 കുട്ടികളെ കൊതുകു നശീകരണ ബാറ്റ് നിര്‍മ്മാണം പരിശീലിപ്പിച്ച് മഴക്കാലത്ത് ഇലക്ട്രിക് ബാറ്റ് വിതരണം.
കാസര്‍ഗോഡ് വയനാട്, ഇടുക്കി, മലപ്പുറം മെഡിക്കല്‍ കോളേജുകളുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം സാധ്യമാക്കുക.
ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആരോഗ്യ വകുപ്പില്‍ ടെക്‌നിക്കല്‍സ്റ്റാഫ് നിയമനം.
ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളില്‍ pay ക്ലിനിക് സംവിധാനം ഏര്‍പ്പെടുത്തുക.
പ്രമേഹം. ഹൈപര്‍ ടെന്‍ഷന്‍, കിഡ്‌നി,ലിവര്‍ തൈറോയിഡ് പരിശോധനക്ക് സൗജന്യനിരക്കില്‍ സഞ്ചരിക്കുന്ന ലാബുകള്‍ സ്ഥാപിക്കുക.
സര്‍ക്കാര്‍ ആശുപത്രി സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുക.(10 വര്‍ഷത്തെ OP, IP എന്‍ട്രി കണക്കാക്കി )
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരര്‍, കിടപ്പുരോഗികള്‍ , മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍, ഒറ്റപ്പെട്ടവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ പരിചരണ സംവിധാനം ഉണ്ടാക്കുക.
മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ജെറിയാട്രിക് (വയോജന രോഗ) വിഭാഗം ആരംഭിക്കുക.
വയോജനങ്ങളായ രക്ഷിതാക്കളെ സംരക്ഷിക്കാത്ത വരുമാനമുള്ള മക്കള്‍ക്ക് പിഴ ചുമത്തുക.
Medisep കാരുണ്യ മോഡല്‍ trust മോഡിലേക്ക് മാറ്റുക (ഇപ്പോള്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് പ്രീമിയം നല്‍കി നടപ്പിലാക്കുന്നത്).
തദ്ദേശഭരണ സ്ഥാപനങ്ങള്‍ തോറും കാരുണ്യ മെഡിക്കല്‍ ലാബുകള്‍ സ്ഥാപിക്കുക.
സഹകരണ മേഖലയുമായി സഹകരിച്ച് സ്‌കാനിംഗ് സെന്ററുകള്‍ സ്ഥാപിക്കുക.
60 വയസ് കഴിഞ്ഞ മുഴുവന്‍ മുതിര്‍ന്ന പൗരര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സമ്പൂര്‍ണ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഏര്‍പ്പെടുത്തുക.
എല്ലാ വാര്‍ഡുകളിലും ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുക
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പിലാക്കണം.’
ഗവ. ആസ്പത്രികളിലെ under utilised ആയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പൊതു പണം നിഷ്‌ക്രിയ ആസ്തികളായി മാറുന്നത് തടയണം.
ക്ലിനിക്, ചെറുകിട ആശുപത്രി (50 ബെഡില്‍ കുറവ്), ‘സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ എന്നിടങ്ങളില്‍ Labപരിശോധന,നഴ്‌സിംഗ്, റൂം വാടക, സര്‍ജറി ചാര്‍ജ് വിവിധ തരം ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന (Xray എന്‍ഡോസ്‌കോപ്പി കൊളോണോസ്‌കോപ്പി, വിവിധ തരം സ്‌കാനുകള്‍ ) എന്നിവയ്ക്ക് ഗ്രാമീണമേഖല, ടൗണ്‍, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ തിരിച്ച് പരമാവധി ഈടാക്കാവുന്നതുക എത്രയെന്ന് ക്ലിപ്തപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിക്കണം. ഇത് ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണം (ബസ്, ടാക്‌സി, ഓട്ടോ പ്രൈവറ്റാണെങ്കിലും നിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്)
മനശ്ശാസ്ത്ര കൗണ്‍സലിംഗ് എല്ലാ ആശുപത്രികളിലും പൂര്‍ണമായും സൗജന്യമായി നല്‍കണം.
വൃദ്ധര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ ,കുട്ടികള്‍ എന്നിവര്‍ക്ക് വീടുകളില്‍ ചികിത്സലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കണം (ഇഞ്ചക്ഷന്‍, Dressing, പരിചരണം എന്നിവക്കു മാത്രമായുള്ള ആശുപത്രിവാസം ഒഴിവാക്കണം)
30 സെന്റിലധികം ഭൂമി സംഘടിപ്പിക്കുന്ന ക്ലബ്ബുകള്‍, സ്‌കൂളുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കളിസ്ഥല നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ കളിസ്ഥല വികസനത്തിനായി അനുവദിക്കുക. (സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കണം ഗ്രൗണ്ട് നിര്‍മ്മാണം ) .
സഞ്ചരിക്കുന്ന ഇന്ദിരാ ഹോട്ടലുകള്‍ വഴി കുറഞ്ഞ വിലക്ക് ഭക്ഷണം (പ്രാതല്‍, കറികള്‍, പലഹാരങ്ങള്‍) വിതരണം ചെയ്യുക.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും താമസിക്കുന്നതിന് എല്ലാ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഹോസ്റ്റലുകള്‍ സ്ഥാപിക്കുക.
സ്ത്രീകള്‍ മാത്രം അംഗങ്ങളായ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 2000 രൂപ ഉത്സവകാല അലവന്‍സ് അനുവദിക്കുക.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശിശുപരിപാലന സൗകര്യം കണക്കിലെടുത്ത് കുട്ടിക്ക് 1 വര്‍ഷം പ്രായമാകും വരെ തൊഴില്‍ സമയത്തില്‍ 1 മണിക്കൂര്‍ ഇളവ് അനുവദിക്കുക.
സര്‍ക്കാര്‍ – സ്വകാര്യ സംരഭങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രജനനത്തിലും ശിശുപരി പരിപാലനത്തിലും അവര്‍ വഹിക്കുന്ന പ്രത്യേക ചുമതലകളും വിഷമതകളും പരിഗണിച്ച് കുട്ടി ജനിച്ച് 1വര്‍ഷത്തിനിടയില്‍ 15 ദിവസത്തെ പ്രത്യേക കാഷ്വല്‍ ലീവ് അനുവദിക്കുക.
സ്ത്രീകള്‍ക്ക് കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
പ്രസവാനന്തരം നവാഗത കുട്ടികള്‍ക്കു സാനിറ്ററി സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുക
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍ കുട്ടികള്‍ക്ക് 1 ലക്ഷം രൂപ വിവാഹ ധനസഹായം.
വേതന തൊഴിലെടുക്കാത്ത ദാരിദ്ര്യരേഖക്കു താഴെയുള്ള മൂലയൂട്ടുന്ന അമ്മമാര്‍ക്ക് കുട്ടിക്ക് 3 വയസ്സാകുന്നതു വരെ പോഷകാഹാര അലവന്‍സ് നല്‍കുക.
ഗാര്‍ഹികാധ്വാനം ചെയ്യുന്ന സ്ത്രീകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ക്രഷെകള്‍ സ്ഥാപിക്കുക.
ഹോം കെയര്‍ പരിശീലന സെന്ററുകള്‍ സ്ഥാപിക്കുക.
care workers ന്റെ റജിസ്ടി തൊഴില്‍ വകുപ്പ് തയ്യാറാക്കുക.
ഭിന്നശേഷി
ഭിന്നശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും 5000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കണം.
ഭിന്ന ശേഷിക്കാരെ പരിചരിക്കുന്നവര്‍ക്കും വീട്ടിനു പുറത്തു സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാനും വിനോദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അവസരം നല്‍കുന്ന വിധം ആവശ്യ സന്ദര്‍ഭങ്ങളില്‍ ബൈസ്റ്റാന്റര്‍മാരെ ഏര്‍പ്പെടുത്തണം
ഭിന്ന ശേഷിക്കാര്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനു പുറത്ത് പൊതു ഇടങ്ങളില്‍ ഇടപഴകാനും വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കെയര്‍ ടേക്കര്‍മാരെ ഏര്‍പ്പെടുത്തണം.
ഗതാഗതം
സ്ത്രീകളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ പിങ്ക് ബസ്സുകള്‍ വ്യാപകമാക്കുക. ബസില്‍ സംഭാവന Box വെക്കുക.
ട്രാന്‍സ്‌പോര്‍ട്ട് ലോട്ടറി ആരംഭിക്കുക.
മലബാര്‍ മേഖലയിലും മലയോര മേഖലകളിലും കൂടുതല്‍ KSRTC ബസ്സുകള്‍ ഏര്‍പ്പെടുത്തുക.
നിലവിലുള്ള റെയില്‍പാതയില്‍ 2 വരി അര്‍ധ അതിവേഗ പാത ഉള്‍പ്പെടുത്തി റെയില്‍ 4 വരിയാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക.
പുതുതായി വാങ്ങുന്നസര്‍ക്കാര്‍ വാഹനങ്ങള്‍ ഇലക്ട്രിക് ആയിരിക്കണം.
സംസ്ഥാനത്തിന് പുറത്തു നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന 12 സീറ്റില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 300 രൂ പ്രവേശന നികുതി ഏര്‍പ്പെടുത്തുക.
ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍പഞ്ചായത്ത് തലത്തില്‍ share taxy സിസ്റ്റം ഏര്‍പ്പെടുത്തുക.
സ്ഥിരം യാത്രക്കാര്‍ക്ക് KSRTC / പ്രൈവറ്റ് ബസുകളില്‍ റെയില്‍വേ സീസണ്‍ ടിക്കറ്റ് മോഡലില്‍ കണ്‍സഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുക.
സ്വകാര്യ കാറുകള്‍, ആഡംബര സ്വകാര്യ വാഹനങ്ങള്‍, പ്രൈവറ്റ് കാര്യേജ് ടെമ്പോകള്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ എന്നിവക്ക് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഒറ്റ തവണ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുക 1000 രൂപ ഫീസടാക്കുക.
വിദ്യാഭ്യാസം
സ്‌കൂള്‍ വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ പരിഷ്‌കാര കമ്മീഷനെ നിയമിക്കുക.
അണ്‍ എയിഡഡ് -സ്വാശ്രയ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ഫീസുകളുടെ 5% വിദ്യാഭ്യാസ Cess ഏര്‍പ്പെടുത്തുക.
വിദ്യാലയ പഠന ഗുണപരിശോധന നിരന്തരം നടത്തുന്നതിന് സബ് ജില്ലാതലത്തില്‍ പ്രത്യേക സംവിധാനമുണ്ടാക്കുക. (AEO , BPC, HM ഫോറം PTA /SMC പ്രതിനിധികള്‍ ഉള്‍പ്പെട്ടത്).
നാലാം തരം വരെ അടിസ്ഥാന പഠനശേഷി ഉറപ്പുവരുത്താന്‍ പ്രത്യേക യജ്ഞം. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിമാസ ഗുണമേന്മാ പരിശോധനയും പരിഹാര പദ്ധതിയും.
എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക. ഈടാക്കുന്ന ഫീസിന് 5% edn cess ഏര്‍പ്പെടുത്തുക
ഉച്ചഭക്ഷണ പദ്ധതി +2 വരെയാക്കുക. (സൗജന്യവില ഈടാക്കുന്ന കാന്റീന്‍ സൗകര്യമായാലും മതി).
ഗവ.വിദ്യാലയങ്ങള്‍ (UP, Highschool, Higher Secondary ) പകല്‍ വൈദ്യുതി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെ Solar പാനല്‍ സ്ഥാപിച്ച് വൈദ്യുതി സ്വയം പര്യാപ്തത കൈവരിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒരു matching grant അനുവദിക്കുക. പദ്ധതിക്കായി 60% തുക തദ്ദേശഭരണ സ്ഥാപനങ്ങളും 40% തുക സംസ്ഥാന ഗവ.ഉം മുടക്കുന്ന ഒരു പദ്ധതി.
innovative teaching programme കളും Happy school എന്ന സങ്കല്‍പ്പ നവും വികസിപ്പിക്കാന്‍ 10 വര്‍ഷത്തെ മിനിമം പ്രവര്‍ത്തന പരിചയമുള്ള 1000 അധ്യാപകര്‍ക്ക് 1 ലക്ഷം രൂപ വീതം ഗവേഷണഗ്രാന്റ് ഏര്‍പ്പെടുത്തുക.
Aided വിദ്യാലയങ്ങളിലും കോളേജുകളിലും പുതുതായി വരുന്ന അദ്ധ്യാപക അനദ്ധ്യാപക Post കളില്‍ 10% sc, 2 %ST സംവരണം അനുവദിക്കുക.
ട്രാഫിക് വിദ്യാഭ്യാസത്തിന് വര്‍ഷത്തില്‍ നിലവിലുള്ള പഠന സമയത്തിന് പുറമേ 10 മണിക്കൂര്‍ എങ്കിലും ഉള്ള ട്രാഫിക് പാഠ്യ പദ്ധതി നടപ്പിലാക്കുക .
ജെന്റര്‍ ഇക്വാലിറ്റി,ഭിന്ന ശേഷി അവകാശം, ട്രാഫിക് നിയമങ്ങള്‍ LGBTQ A+ അവകാശങ്ങള്‍ എന്നിവയുടെ പഠനത്തിന് പ്രത്യേക പാഠപുസ്തകമേര്‍പ്പെടുത്തുക.
അധ്യാപന നിയമത്തിന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കൂടാതെ പ്രായോഗിക അഭിരുചി പരിശോധനയും ഉള്‍പ്പെടുത്തുക.
പഠന ലോണ്‍ എടുത്ത് കൃത്യസമയത്ത് പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പലിശയില്‍ പകുതി സ്റ്റുഡന്റ് ലോണ്‍ കൊമ്പന്‍സേഷന്‍ അനുവദിക്കുക.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാലന്‍സ് ഡയറ്റ് കാന്റീനുകള്‍ ആരംഭിക്കുക.
നിര്‍മ്മാണ മേഖല
കുറഞ്ഞ ജല വിനിയോഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റുകള്‍ മാത്രമേ പുതിയ നിര്‍മ്മാണങ്ങളില്‍ അനുവദിക്കാവൂ ഇതിന് ബില്‍ഡിംഗ് Rule ദേദഗതി വരുത്തുക.
ഖനനത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കുക.
കോണ്‍ക്രീറ്റിറ്റിനും സ്റ്റീലിനും ബദലായി ക്രോസ് ലാമിനേറ്റഡ് ടിമ്പര്‍,മുള എന്നിവകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജെ.സി.ബി ക്രയിന്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതാവണമെന്ന് നിഷ്‌കര്‍ഷിക്കുക.
പുനരുപയോഗ സാധ്യതയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രകൃതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് 5 വര്‍ഷത്തെ നികുതിയിളവ് നല്‍കുക.
പുതുതായി നിര്‍മ്മിക്കുന്നഎല്ലാ കെട്ടിടങ്ങള്‍ക്കും മഴ വെള്ള സംഭരണി / കിണര്‍ റീചാര്‍ജ് നിര്‍ബന്ധിതമാക്കുക.
സ്റ്റാര്‍ ഹോട്ടലുകള്‍, സ്വിമ്മിംഗ് പൂളുകള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍, വന്‍കിട പാര്‍പ്പിടസമുച്ചയങ്ങള്‍ ,ഗോള്‍ഫ് ക്‌ളബുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവ ഉപയോഗിക്കുന്ന ജലത്തിന് (സ്വന്തം കിണറുകള്‍ വഴിയാണെങ്കിലും വാട്ടര്‍ മീറ്റര്‍ ഏര്‍പ്പെടുത്തുക)വാട്ടര്‍ടാക്‌സ് ഏര്‍പ്പെടുത്തുക.
കേരള വാട്ടര്‍ അതോറിറ്റി, ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധവളപത്രമിറക്കുക.
വൈദ്യുതി
മുഴുവന്‍ കണക്ഷനുകളുടെയും ലോഡ് സംബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍സര്‍വ്വേ നടത്തി വിതരണ സംവിധാനത്തിലെ ലോഡ് വര്‍ധനക്ക് ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുക.
മുഴുവന്‍സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും റൂഫ് ടോപ്പ് സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുക.
സോളാര്‍ വൈദ്യുതി ഉല്ലാദകര്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിക്കും ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്കും തുല്യവില കണക്കാക്കുക.
മാസത്തില്‍ 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യ മാക്കുക.
വാണിജ്യസ്ഥാപനങ്ങളുടെ അവധിദിവസം ഞായറാഴ്ചകളില്‍ നിന്ന് മാറ്റി തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളായി പ്രാദേശികമായി നിശ്ചയിക്കുക. (ലോഡ് ഷെഡിംഗ് ഒഴിവാക്കാനും രാത്രിയിലെ വൈദ്യുതി ഉപയോഗം കുറക്കാനും).
വൈദ്യുതി രംഗത്തെ പ്രസരണ- വിതരണനഷ്ടം കുറക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ ശക്തിപ്പെടുത്തുക.
എല്ലാ വാണിജ്യസ്ഥാപനങ്ങളിലെയും കണക്ടഡ് ലോഡ് പുനര്‍ നിര്‍ണയിക്കുക. യൂണിറ്റ് വൈദ്യുതി ചാര്‍ജിനെ കണക്ടഡ് ലോഡുമായി ബന്ധിപ്പിക്കുക.
എല്ലാ വ്യവസായ സ്ഥാപനങ്ങളും 3 വര്‍ഷത്തിലൊരിക്കലെങ്കിലും എനര്‍ജി ഓഡിറ്റിംഗിനു വിധേയമാക്കുക. വ്യക്തമായ ഗുണമേന്മാ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഗാര്‍ഹികാവശ്യത്തിന് 40 Wനുമുകളിലുള്ള CFL ലും 50 W നു മുകളില്‍ പവര്‍ ആവശ്യമുള്ള ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഫാനുകളും ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക (വൈദ്യുതി ഉപഭോഗം വന്‍തോതില്‍ കുറയും ).
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗാര്‍ഹിക ചാര്‍ജിംഗിന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറും സബ്സിഡി നല്‍കുക.
Energy management സെന്റര്‍,ANERT, Directorate of environment and climate change, KSEB, KSRTC എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു ministry of Sustainable Development സ്ഥാപിക്കുക.
വൈദ്യുതി വകുപ്പിന്റെ പേര് ഊര്‍ജ വകുപ്പ് എന്നാക്കുക
നിശ്ചിതവലുപ്പത്തിനു മുകളിലുള്ള കെട്ടിടങ്ങളില്‍ (2000 Sq Feet ന് മുകളില്‍) സോളാര്‍ റൂഫ് ടോപ്പും സോളാര്‍ വാട്ടര്‍ ഹീറ്ററും നിഷ്‌കര്‍ഷിക്കുന്ന നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക.
മദ്യം
കേരളത്തിനാവശ്യമായ മദ്യം തദ്ദേശീയ കാര്‍ഷികോത്പന്നങ്ങള്‍ വഴി കേരളത്തിനകത്ത് തന്നെ ഉല്പാദിപ്പിക്കുക. (കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധന സാധ്യമാകും )
പുതിയ ബാറുകളും വൈന്‍- ബീര്‍ പാര്‍ലറുകളും പൊതുമേഖലയില്‍ മാത്രം
21 വയസ്സിനു മുകളില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമേ മദ്യം വില്‍ക്കാവൂ.
ഒരു മാസത്തില്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന് 3 ലി പരിധി വെക്കുക.
മദ്യം വാങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി (21 വയസ്സു പൂര്‍ത്തിയായവര്‍ക്ക് മാത്രം ) ഇലക്ട്രോണിക് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുക (ഒരു വര്‍ഷത്തേക്ക് 500 രൂപ charge ഈടാക്കാവുന്നതാണ് )
വീര്യം കൂടിയ മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഞായറാഴ്ച അവധി നല്‍കുക.
സാമൂഹ്യ ക്ഷേമം
എല്ലാ ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും വര്‍ഷത്തില്‍ 500 രൂ വീതം വര്‍ധിപ്പിക്കുക.
ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി ധവളപത്രം പുറത്തിറക്കുക.
അതിനനുസരിച്ച് പുനസ്സംഘാടനം നടത്തുക.
കുടിശ്ശികയായുള്ള മുഴുവന്‍ ആനുകൂല്യങ്ങളും സമയബന്ധിതമായി കൊടുത്തു തീര്‍ക്കുക.
കേരളത്തിലുല്പാദിപ്പിക്കുന്ന പഴങ്ങള്‍, ഫലങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ മില്‍മ മോഡല്‍ സഹകരണ സംഘം ഉണ്ടാക്കുക.
തൊഴില്‍
അനൗപചാരിക മേഖലില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുക.
എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക.
ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പരിഷ്‌കരിക്കുക.
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള തൊഴില്‍ കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് മൈഗ്രേഷന്‍ Data bank ഉണ്ടാക്കുക.
എല്ലാ തൊഴില്‍ മേഖലയിലും അപകട ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുക.
ദിവസവേതനത്തിലുള്ള എല്ലാ താല്‍ക്കാലികനിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുക.
ആഭ്യന്തരം
എല്ലാ പോലീസ്സ്റ്റേഷനുകളിലും പോലീസ് വാഹനങ്ങളിലും അകത്തും പുറത്തും CCTV ക്യാമറകള്‍ സ്ഥാപിക്കുക.
പോലീസ് സ്റ്റേഷനില്‍ സ്റ്റാഫ്റൂമും സന്ദര്‍ശക റൂമും ഉണ്ടാക്കുക.
പൗരത്വനിയമ ഭേദഗതിക്കെതിരെ പോലുള്ള വിവിധ ബഹുജനസമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലുള്ള എല്ലാ കേസുകളും പിന്‍വലിക്കുക.
FIS / FIR തയ്യാറാക്കുമ്പോള്‍ മൊഴി നല്‍കുന്ന ആള്‍ക്ക് വക്കീലിന്റെ നിയമസഹായം ഉറപ്പാക്കുക.
ആദിവാസി-ദലിത്-സ്ത്രീ LGBTQ+ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഏത് അക്രമണ പരാതിയും കാലതാമസമില്ലാതെ പോലീസ് നടപടി സ്വീകരിക്കുക. പരാതിക്കാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്താതെ മൊഴിയെടുക്കുക.
അറസ്റ്റിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക.
MLAമാര്‍,തദ്ദേശ ഭരണ അധ്യക്ഷന്‍മാര്‍ , ഉപാധ്യക്ഷന്‍മാര്‍ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ മേലുദ്യോഗസ്ഥന്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരം നല്‍കാന്‍ നിയമം നിര്‍മ്മിക്കുക.
ആദിവാസി -ദലിത് മേഖല
ഭൂരഹിതരായ ആദിവാസി – ദളിത് ജനതക്ക് കൃഷിഭൂമിയും പാര്‍പ്പിടവും ലഭ്യമാക്കുക.
ആദിവാസി- ദളിത് കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കുക. ഭക്ഷണ വൈവിധ്യം ഉറപ്പാക്കുക.
SC/ST വിദ്യാര്‍ഥികളുടെ ഗ്രാന്റും സ്‌കോളര്‍ഷിപ്പ് തുകകളും 50% എങ്കിലും വര്‍ധിപ്പിക്കുക.
പുതിയ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.
എല്ലാ താല്‍ക്കാലിക നിയമനങ്ങളിലും സംവരണ തത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ആദിവാസി- ദളിത് വിഭാഗത്തിലെ അതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട് മെന്റ് നടത്തുക.
കാമ്പസുകളിലെയും തൊഴിലിടങ്ങളിലെയും ജാതിവിവേചനം തടയുന്നതിന് പ്രത്യേക നിയമം നിര്‍മ്മിക്കുക.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഒരു സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം SC /STസംവരണം ചെയ്യുക.
നയരൂപീകരണ സമിതികളിലും സര്‍ക്കാറുമായി ബന്ധപ്പെട്ട സമിതികളിലും സാഹിത്യ _കലാ സ്ഥാപനങ്ങളിലും ദലിത് ആദിവാസി പ്രാതിനിധ്യം ഉറപ്പാക്കുക.
ആദിവാസി-ദലിത് -സ്ത്രീ, LGBTQ+ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് 3 സംരഭക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുക . 3 മാസത്തെ സൗജന്യ പരിശീലനം നല്‍കുക.
ആദിവാസി മേഖലകളില്‍ പ്രൈമറി സ്‌കൂളുകളില്‍ പഠന സഹായം ഗോത്രഭാഷയില്‍ ആക്കുക ( അതാണ് അവരുടെമാതൃഭാഷ) മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുക.
കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ Karnataka Scheduled Castes Sub Allocation &Tribal sub Allocation ( planning Allocation and Utilisation of Financial reosurces) Act 2013 നിയമത്തിന്റെ മാതൃകയിലും പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ മാതൃകയിലും, പട്ടികജാതി- പട്ടികവര്‍ഗ്ഗ ഫണ്ട് ദുരുപയോഗം തടയല്‍ നിയമം കേരള സര്‍ക്കാര്‍ പാസ്സാക്കുക.
ദലിത്-ആദിവാസി സാംസ്‌കാരിക – ചരിത്ര ഗവേഷണത്തിന് 10 ഗവേഷകര്‍ക്ക് 5 ലക്ഷം രൂപയുടെ ആനന്ദതീര്‍ഥഗവേഷണ ഗ്രാന്റ് നല്‍കുക
തീരമേഖലാ/ മത്സ്യത്തൊഴിലാളി മേഖല
കടല്‍ കയറ്റമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി ഭവനനിര്‍മ്മാണ പദ്ധതികള്‍ ആരംഭിക്കുക (ഫ്‌ലാറ്റ് വേണ്ട)
സോളാറില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകളായി ഡീസല്‍/ പെട്രോള്‍ എഞ്ചിനുകള്‍ പരിവര്‍ത്തനം ചെയ്യാന്‍ നടപടി സ്വീകരിക്കുക
കാലാവസ്ഥ മുന്നറിയിപ്പുമൂലം കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ പ്രതിദിനം 500 രൂ സമാശ്വാസ വേതനം നല്‍കുക.
മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുക.
ടൂറിസത്തിന്റെ പേരില്‍ തീര വഴികള്‍ കൊട്ടിയടക്കാന്‍ അനുവദിക്കരുത്.
സ്ഥലം വാങ്ങി വീടു വെക്കേണ്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് 20 ലക്ഷം രൂപവീതം നല്‍കുക.
തീരസംരക്ഷണത്തിന് ജൈവ നടപടികള്‍ സ്വീകരിക്കുക (കണ്ടല്‍ വല്‍ക്കരണം, മണല്‍ തിട്ട നിര്‍മ്മാണം, തീരത്തു പടരുന്ന വള്ളിച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍)
ടൂറിസം
പ്രാദേശിക സമ്പദ് വ്യവസ്ഥക്കു ഉത്തേജനം നല്‍കാന്‍ ടൂറിസ്റ്റുകള്‍ക്ക് പ്രാദേശിക വാഹന സംവിധാനം ഏര്‍പ്പെടുത്തണം (Satellite town കളില്‍ നിന്ന് Hill station ലേക്കും തിരിച്ചും)
KSRTC ടൂര്‍ ഓപറേഷനില്‍ PWD ഗസ്റ്റ് ഹൗസുകളും Rest ഹൗസുകളും താമസസ്ഥലമായി ഉള്‍പ്പെടുത്തുക.
സഹകരണമേഖല
നിലവിലുള്ള ലൈസന്‍സ് കാലാവധി കഴിയുന്ന മുറയ്ക്ക് എല്ലാ ഖനനങ്ങളും സര്‍ക്കാറിന് 51% ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ വഴിയാക്കുക.
റോയല്‍റ്റി തുക 200% വര്‍ദ്ധിപ്പിക്കുക.
സഹകരണ മേഖലയില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുക.
സഹകരണ മേഖലയുടെ ലാഭത്തിന്റെ 10% CS Rഫണ്ടാക്കുക
ബസ് സര്‍വീസില്ലാത്ത പ്രാദേശിക റൂട്ടുകളില്‍ സഹകരണ ബേങ്കുകളുമായി സംയുക്തമായി പൊതുവാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തുക.
എല്ലാ സഹകരണ നിയമനങ്ങളും സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പൊതു പരിക്ഷകള്‍, ഇന്റര്‍വ്യൂകള്‍ വഴിയാക്കുക.
നിയമനത്തിന് പ്രാദേശിക Weightage നല്‍കുക.
സഹകരണ ഓഡിറ്റ് സമയബന്ധിതമാക്കുക
മെമ്പര്‍മാരുടെ 2 പ്രതിനിധികളെയെങ്കിലും ഓഡിറ്റിംഗില്‍ നിരീക്ഷകരായി പങ്കെടുപ്പിക്കുക.
നഷ്ടത്തിലാകുന്ന സഹകരണ ബേങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുക കാലതാമസമില്ലാതെ തിരിച്ചു നല്‍കാന്‍ കോ ഓപറേറ്റിവ് റിസര്‍വ്വ് ഫണ്ട് ഉണ്ടാക്കുക.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഗതാഗതം, ടൗണ്‍ഷിപ്പ് / ഫ്‌ലാറ്റ്‌നിര്‍മ്മാണങ്ങള്‍, ഐ. ടി, കൃഷി, ടൂറിസം ,ഭക്ഷ്യ സംസ്‌കരണം, മദ്യോത് പാദനം, വില്‍പന, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുക.
സുസ്ഥിര നിര്‍മ്മാണ രീതികള്‍ക്കായി സഹകരണമേഖലയില്‍ ലേബര്‍ എഞ്ചിനീയറിങ്ങ് സൊസൈറ്റികള്‍ രൂപീകരിക്കുക.
പൊതുഭരണം / തദ്ദേശ ഭരണം
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക.
എല്ലാവിഭാഗം ജനങ്ങള്‍ക്കു സന്തോഷകരമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാന്‍ ഹാപ്പിനെസ് വകുപ്പ് രൂപീകരിക്കണം.
എല്ലാ സര്‍ക്കാര്‍ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും CCTV കാമറ സ്ഥാപിക്കുക.
പഞ്ചായത്ത് ഭരണസമിതി യോഗങ്ങള്‍ നിരീക്ഷിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍മാര്‍ക്ക് സന്ദര്‍ശക ഗാലറി ഏര്‍പ്പെടുത്തുക.
തിരക്കേറിയ ഓഫീസുകളില്‍ അക്ഷയ കേന്ദ്രം സബ്സെന്ററുകള്‍ ആരംഭിക്കുക.
പദ്ധതികള്‍, ഗുണഭോക്താക്കള്‍ ചെലവു വിവരങ്ങള്‍, കോണ്‍ട്രക്ട് വിശദാംശങ്ങള്‍ പദ്ധതിനടത്തിപ്പിലെ പുരോഗതി എന്നിവ തദ്ദേശ ഭരണ വെബ് സൈറ്റുകള്‍ വഴിയും സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന കിയോസ്‌കുകള്‍ വഴിയും അറിയാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.
തദ്ദേശ ഭരണ സമിതിയോഗങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുക.
അപേക്ഷിച്ചാല്‍ 2 ആഴ്ചക്കകം റേഷന്‍ കാര്‍ഡ് ലഭ്യമാക്കുക.
വയോജനങ്ങള്‍, നിത്യരോഗികള്‍, ഭിന്ന ശേഷിക്കാര്‍, മാനസികാരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് പൊതുവിതരണ കേന്ദ്രത്തിലൂടെ നല്‍കുന്ന വിഭവങ്ങള്‍ സ്റ്റുഡന്റ് വളണ്ടിയര്‍മാര്‍ വഴി വീട്ടിലെത്തിച്ചുനല്‍കുക.
എല്ലാ PSC , ഇതര റിക്രൂട്ട്‌മെന്റ് പരീക്ഷകളും ഇന്റര്‍വ്യൂകളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുക. വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക.
സര്‍ക്കാര്‍, ബോര്‍ഡ് കോര്‍പ്പറേഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, പൊതുപണം ശമ്പളമായി നല്‍കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങള്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍ വഴി ആയിരിക്കണം.
റേഷന്‍ കടകള്‍ / പൊതുവിതരണ സംവിധാനം വഴി ഉണക്കക്കപ്പ, ഉണക്ക ചക്ക, സമ്പൂര്‍ണ്ണ ചക്കപ്പൊടി എന്നിവ വിതരണം ചെയ്യുക.
പരിസ്ഥിതി
പൊതു ഇടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ഒക്ടോ 2 മുതല്‍ 8 വരെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ശുചീകരണവാരമാക്കുക.
കുടുംബശ്രീ സംരംഭങ്ങളായി പേപ്പര്‍ബാഗുകളും കവുങ്ങിന്‍ പാളകൊണ്ടുള്ള പാക്കിംഗ് പാത്രങ്ങളും നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുക.
ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിക്കുക.
കൈതയോല കൊണ്ടുള്ള waste Basket കള്‍ വീടുകളിലും കടകളിലും നിര്‍ബന്ധിതമാക്കുക
പുഴകളുടെ വീണ്ടെടുപ്പിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക
പുഴകളിലെ മണല്‍ വാരല്‍ കര്‍ശനമായി നിയന്ത്രിക്കുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുക.
തോടുകളുടെയും മത്സ്യസമ്പത്തിന്റെയും സുരക്ഷണത്തിന് തോട്ടിന്‍ കരകളില്‍ കൈതക്കാടുകള്‍ വളര്‍ത്തുക.
അവശേഷിച്ച നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് പൂര്‍ണ്ണമായും തടയുക.
വയലിലൂടെയും തണ്ണീര്‍ തടങ്ങളിലൂടെയും പുതിയ റോഡുകള്‍ അനുവദിക്കരുത്.
നെല്‍വയലുകളും നീര്‍ത്തടങ്ങളും പൂര്‍ണമായും സര്‍വ്വേ ചെയ്യുക.
? സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകളുടെയും തുണി പാഡുകളുടെയും ഉപയോഗം വ്യാപകമാക്കാന്‍ ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍ വഴി പ്രചരണം നടത്തുക.
പ്ലാസ്റ്റിക് പാക്കേജിനു പകരം സംവിധാനം പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം (Carry Bags) തുണി സഞ്ചികള്‍: പരുത്തി (Cotton) അല്ലെങ്കില്‍ ചണം (Jute) കൊണ്ടുള്ള സഞ്ചികള്‍, കൈതോല കൊണ്ടുള്ള ബാഗുകള്‍ എന്നിവയുടെ നിര്‍മ്മാണം കുടുംബശ്രീ സംരംഭങ്ങളായി ആരംഭിക്കുക.
കുടിവെള്ളം സംഭരിക്കാന്‍?സ്റ്റീല്‍/ഗ്ലാസ് പാത്രങ്ങള്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നിര്‍ബന്ധിതമാക്കുക.
പ്ലാസ്റ്റിക് ലഞ്ച് ബോക്‌സുകള്‍ക്ക് പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരം മുളയോ തടിയോ കൊണ്ടുണ്ടാക്കിയവ വ്യാപകമാക്കുക.
പ്ലാസ്റ്റിക് ബ്രഷുകള്‍ക്ക് പകരം കൈപ്പിടി മുള കൊണ്ടുണ്ടാക്കിയ ബ്രഷുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. അത്തരം നിര്‍മ്മാണ സ്ഥാപനങ്ങള്‍ കേരളത്തിനകത്ത് സ്ഥാപിക്കുക.
സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകളോ തുണി പാഡുകളോ കേരളത്തിനകത്ത് നിര്‍മ്മിച്ച് വിതരണം വ്യാപകമാക്കുക.
പ്ലാസ്റ്റിക് പാക്കേജില്‍ വരുന്ന സാധനങ്ങള്‍ക്ക് കാര്‍ബണ്‍ടാക്‌സ് ഏര്‍പ്പെടുത്തുക.
പ്ലാസ്മ പൈറോളിസിസ് (Plasma Pyrolysis), ഡിജിറ്റല്‍ ട്രാക്കിംഗ് എന്നിവ ഉപയോഗപ്പെടുത്തി മേഖലയിലെ ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക.
മാലിന്യങ്ങള്‍ വഴിയില്‍ തള്ളുന്നത് തടയാന്‍ ക്ലൗഡ് അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക.
ആശുപത്രി മാലിന്യ സംസ്‌കരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അവ ഉറവിടത്തില്‍ തന്നെ തരംതിരിക്കുക എന്നതാണ്. ഇതിനായി നാല് നിറത്തിലുള്ള ബിന്നുകള്‍ ഉപയോഗിക്കുന്നതില്‍ ആശുപത്രിജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക.
വനം
വനത്തില്‍ നിന്ന് അധിനിവേശ കളസസ്യങ്ങളെ ഒഴിവാക്കാനും വനത്തിലും നാട്ടിലുമുള്ള അക്കേഷ്യ പോലുള്ള സസ്യങ്ങളെ ഒഴിവാക്കാനും ബഹുജന പങ്കാളിത്തത്തോടെ ഒരു യജ്ഞം പ്രഖ്യാപിക്കുക.
3 ലയര്‍ ബയോ ഫെന്‍സിങ് ( ജൈവ വേലി) പണിയുക. സാലക് ( nsake fruit) ചെടി, രൂക്ഷ ഗന്ധമുള്ള ചെടികള്‍, തേനീച്ച എന്നിവയാണ് 3 ലെയര്‍.
ഫോറസ്‌ററ് ഓഫീസുകള്‍ മുഴുവന്‍ വന അതിര്‍ത്തിയിലേക്ക് മാറ്റുക.
വനം വകുപ്പ് ജീവനക്കാര്‍ക്ക് താമസ സൗകര്യം , സ്‌കൂള്‍, ആശുപത്രി,etc സംവിധാനവും വനാതിര്‍ത്തിക്കു സമീപം ഏര്‍പ്പെടുത്തുക.
വനത്തില്‍ അനുയോജ്യമായിടത്തെല്ലാം അരുവികളില്‍ തടയണകള്‍ നിര്‍മ്മിക്കുക;അവിടെ രൂപപ്പെടുന്ന ഏക്കലില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.
സാംസ്‌കാരികം
അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം പാസാക്കുക.
ആര്‍ത്തവവുമായി ബന്ധപ്പെട്ട അയിത്തം കുറ്റമായി പ്രഖ്യാപിക്കാനും SC/ST അട്രോസിറ്റി ആക്ടില്‍ അയിത്താചരണത്തിനു നിര്‍ദ്ദേശിച്ച ശിക്ഷ ഇക്കാര്യത്തിലും ഉറപ്പിക്കാനും നിയമനിര്‍മ്മാണം നടത്തുക.
മാനസിക നില തകര്‍ത്ത് വ്യക്തികളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്ന ക്രൈം വാര്‍ത്തകളുടെ പ്രസിദ്ധീകരണത്തിനും സംപ്രേഷണത്തിനും നിയന്ത്രണമേര്‍പ്പെടുത്തുക.
അന്ധവിശ്വാസവും ക്രിമി നാലിറ്റിയും പ്രോത്സാഹിപ്പിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ നിയന്ത്രിക്കുക.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് വൈകു 7 മുതല്‍ 9 മണിവരെ വാര്‍ത്തകള്‍ ഒഴിച്ചുള്ള ടെലിവിഷന്‍ പരിപാടികള്‍ നിയന്ത്രിക്കുക.
മൊബൈല്‍ അഡിക്ഷന് പ്രേരിപ്പിക്കുന്ന ആപ്പുകളും ഗെയിമുകളും കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ലഭ്യമല്ലാത്താക്കുന്നതിന് Digital പ്രൊവൈഡേര്‍സിന് മേല്‍ സമ്മര്‍ദം ചെലുത്തുക. ആസ്‌ത്രേലിയ മോഡല്‍ നിയമനിര്‍മ്മാണം നടത്തുക.
സാംസ്‌കാരികസ്ഥാപനങ്ങളിലെ ഭരണസമിതി നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരിക.
മത -സാമുദായിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കാന്‍ വിവിധവിഭാഗങ്ങളുടെ കലാ-സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുക
കേരള നിയമസഭ മന്ദിരത്തിന് അംബേദ്ക്കറുടെ പേരിടുക. നിയമസഭമന്ദിരത്തിനു മുന്നില്‍ അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കുക.
പഞ്ചായത്ത് തലത്തില്‍ ഭരണഘടനോത്സവങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക.
സ്ത്രീകളുടെ തെരെഞ്ഞെടുത്ത പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ധനസഹായം നല്‍കുക.
യുവാക്കള്‍ക്കും യുവതികള്‍ക്കും സംഗീതോപകരണങ്ങള്‍ വാങ്ങാനും സംഗീതബാന്റുകള്‍ ഉണ്ടാക്കാനും പലിശരഹിത വായ്പ നല്‍കുക.
കലാകാരന്മാര്‍ക്കും നാടക പ്രവര്‍ത്തകര്‍ക്കും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി താമസിക്കുന്നതിന് ജില്ലകള്‍ തോറും കേന്ദ്രങ്ങള്‍ ആരംഭിക്കുക.
കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉല്പാദന രീതികള്‍ , പാരമ്പര്യത്തൊഴിലുകള്‍ , കലകള്‍, ലോഹവിദ്യകള്‍ നിര്‍മ്മാണ രീതികള്‍, സാഹിത്യ – സംഗീത അവതരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 3 മേഖലാ Living Musiumസ്ഥാപിക്കുക. ഇത് ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ കേരളത്തെ showcase ചെയ്യാന്‍ സഹായിക്കും.
പരിചയസമ്പന്നരായ കലാകാരന്മാരെയും എഴുത്തുകാരെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെന്റര്‍മാരായി നിയമിക്കുക.
ബജറ്റ് വരുമാന വര്‍ധന നിര്‍ദ്ദേശങ്ങള്‍
സമാനസ്വഭാവമുള്ള ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ലയിപ്പിക്കുക. ചെലവ് ചുരുക്കുക.
GST വകുപ്പില്‍ ഡാറ്റ അനലറ്റിക്‌സ് ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുക.
വ്യാപാര- വ്യവസായ സ്ഥാപനങ്ങളില്‍ Alസാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകള്‍ വ്യാപകമാക്കുകയും GST ഓഫീസുമായി ബന്ധിപ്പിച്ച് മോണിട്ടര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുക.
വ്യാപാരസ്ഥാപനങ്ങളിലെ വരവ് -ചെലവ് നിരീക്ഷിക്കാന്‍ അക്രൂവല്‍ ബേസ്ഡ് അക്കൗണ്ടിംഗ് രീതി സ്വീകരിക്കുക (Bill ചെയ്യുന്ന സമയത്തു തന്നെ വരവ് എക്കൗണ്ട് ചെയ്യപ്പെടുന്ന രീതി).
30 ലക്ഷത്തിനു മേല്‍ വിലയുള്ള ആഡംബരവാഹനങ്ങളുടെ റോഡ് ടാക്‌സ് ഉയര്‍ത്തുക.
തൊഴില്‍ നികുതി വാര്‍ഷിക വരുമാനത്തിന്റെ 2% ആക്കുക.
ഭൂമിയുടെ ന്യായവില നിര്‍ണയം വര്‍ഷാവര്‍ഷം പുതുക്കുക.
ഭൂനികുതി വര്‍ഷാവര്‍ഷം പുതുക്കുക. ഭൂമിയുടെ ന്യായവിലയുമായി ബന്ധിപ്പിക്കുക.
2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നികുതി 100% വര്‍ധിപ്പിക്കുക.
നിഷ്‌ക്രിയ ആസ്തികളായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമികണ്ടെത്തി വ്യാപാര- പാര്‍പ്പിട സമുച്ചയങ്ങളടങ്ങിയ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് പാട്ടത്തിനു നല്‍കുക.
എല്ലാ വിദേശ യാത്രകള്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുക. ഫീസ് ഈടാക്കുക
മന്ത്രിമാരുടെ വിദേശയാത്രകള്‍, ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങല്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കല്‍ , തുടങ്ങിയ ചെലവുകളില്‍ കര്‍ശനനിയന്ത്രണം കൊണ്ടുവരിക.
മന്ത്രിമാര്‍ , MLA മാര്‍ , ബോര്‍ഡ്, കോര്‍പ്പറേഷന്‍ PSC അംഗങ്ങള്‍ എന്നിവര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് നിര്‍ത്തലാക്കി Medisep മോഡല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക.
പരസ്യനികുതി വര്‍ധിപ്പിക്കുക.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
SLI ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ആരംഭിക്കുക
സര്‍ക്കാറിന്റെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംവിധാനം അതിനു കീഴിലാക്കുക.
കണ്‍വെന്‍ഷന്‍ സെന്ററുകള്‍, വിവാഹമണ്ഡപങ്ങള്‍ എന്നിവയില്‍ നിന്നീടാക്കുന്ന നികുതികള്‍ ഇരട്ടിപ്പിക്കുക.
സോഷ്യല്‍ മീഡിയ platform കളിലെയും പരസ്യങ്ങളില്‍ നിന്ന് നികുതി ഈടാക്കാനുള്ള സാധ്യത പരിശോധിക്കുക.
സര്‍ക്കാര്‍ , പൊതുമേഖലാ, ബോര്‍ഡ്, കോപ്പററേഷന്‍, അധ്യാപക ജീവനക്കാരില്‍ നിന്നും പെര്‍ഷന്‍കാരില്‍ നിന്നും (മൊത്തം ശമ്പളം/ പെന്‍ഷന്‍ 40000 രൂപയില്‍ കൂടുതലുള്ളവരില്‍ നിന്ന്) മൊത്തം പ്രതിമാസ ശമ്പളത്തിന്റെ 5% യൂണിവേഴ്‌സല്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് 5% പലിശനിരക്കില്‍ നിക്ഷേപമായി സ്വീകരിക്കുക. 10 വര്‍ഷത്തിനു ശേഷം ഈ തുക പലിശ സഹിതം പിന്‍വലിക്കാന്‍ അനുവദിക്കണം.
യൂണിവേഴ്‌സല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി – സര്‍ക്കാറും വ്യക്തിയും തുല്യമായി നിക്ഷേപിക്കുന്ന വിധം (500+500) 45 വയസ്സുവരെ അംഗത്വം 60 വയസ്സു തൊട്ട് 10000 രൂപ പെന്‍ഷന്‍
മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കുക.
ഇടത്തരം- വന്‍കിട വ്യവസായങ്ങള്‍ക്കും 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള താമസ- വാണിജ്യ കെട്ടിടങ്ങള്‍ക്കും കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പടുത്തുക
BPL അല്ലാത്ത എല്ലാ അപേക്ഷകര്‍ക്കും അപേക്ഷകളില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് നിര്‍ബന്ധമാക്കുക.
സംസ്ഥാന സര്‍ക്കാറിന്റെ നികുതികള്‍ക്കും ഫീസുകള്‍ക്കും റോയല്‍ട്ടി , വിവിധ ചാര്‍ജുകള്‍, റജിസ്‌ടേഷന്‍ ഫീ മുദ്രപത്രം , പാട്ടം, മദ്യം എന്നിവക്കും 3% യൂണിവേഴ്‌സല്‍ പെന്‍ഷന്‍ Cess ഏര്‍പ്പെടുത്തുക.
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചും ഔദ്യോഗിക യാത്രചെയ്യുന്ന മന്ത്രിമാര്‍, MLA മാര്‍ , ഉദ്യോഗസ്ഥര്‍ക്ക് Actual ചെലവല്ലാതെ TA /DA അനുവദിക്കരുത്.
പാട്ടം, റോയല്‍റ്റി തുകകള്‍ വര്‍ധിപ്പിക്കുക.
ടൂറിസം കേന്ദ്രങ്ങളില്‍ ഉള്ള പ്രവേശന ഫീസുകള്‍ വര്‍ധിപ്പിക്കണം. (ഇന്ത്യക്കാര്‍ക്ക് 50 % വും വിദേശികള്‍ക്ക് 100% വര്‍ധനവ്.
സംസ്ഥാന സര്‍ക്കാറിന് ഓഹരി പങ്കാളിത്തമുള്ള ഇന്‍ഷൂറന്‍സ് കമ്പനി ആരംഭിക്കുക. (അപകട ഇന്‍ഷൂറന്‍സ്, ലൈഫ് ഇന്‍ഷൂറന്‍സ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധം).
