
അമിത് ഷാക്ക് മമതയുടെ മറുപടി : അഭയാര്‍ത്ഥി കോളനികള്‍ ക്രമീകരിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മൂന്ന് ഏക്കര്‍ വരെയുള്ള എല്ലാ അഭയാര്‍ഥി കോളനികളും ക്രമീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി അവകാശം നല്‍കും. ദേശീയ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പുറകെയാണ് മമതയുടെ പ്രഖ്യാപനം.
ജനുവരിയില്‍ ടിഎംസി സര്‍ക്കാര്‍ 94 സര്‍ക്കാര്‍ അഭയാര്‍ഥി കോളനികളിലെ താമസക്കാര്‍ക്ക് ഫ്രീഹോള്‍ഡ് ഭൂമി അവകാശം നല്‍കിയിരുന്നു. സ്വകാര്യ, കേന്ദ്ര സര്‍ക്കാര്‍ ഭൂമിയിലെ 237 കോളനികള്‍ക്കും സമാന വാഗ്ദാനം നല്‍കിയിരുന്നു. ‘ദീര്‍ഘകാലമായി അത്തരം ഭൂമിയില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഭൂമി അവകാശം നല്‍കും. കഴിഞ്ഞ 48 വര്‍ഷമായി അവര്‍ ബംഗാളില്‍ താമസിക്കുന്നു. അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അവരിപ്പോള്‍ രാജ്യത്തെ പൗരന്മാരാണ്’ മമത പറഞ്ഞു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ താമസിക്കുന്ന 13,000, 12,000 കുടുംബങ്ങള്‍ക്ക് ഈ തീരുമാനത്തിന്റെ ഗുണം ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു.
