
കനകമല തീവ്രവാദികേസില്‍ തടവും പിഴയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കനകമല തീവ്രവാദ കേസില്‍ വിധി പ്രസ്താവിച്ചു. ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതിക്ക് 10 വര്‍ഷം തടവും പിഴയും മൂന്നാം പ്രതിക്ക് 7 വര്‍ഷം തടവും പിഴയും നാലാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും അഞ്ചാം പ്രതിക്ക് 8 വര്‍ഷം തടവും പിഴയുമാണ് വിധി. തടവില്‍ കഴിഞ്ഞ കാലം ശിക്ഷാ കാലാവധിയായി കണക്കാക്കും. ഷജീര്‍ എന്ന പ്രതിയെ കണ്ടെത്താനായില്ല. ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.
2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നന്നും അതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നുമാണ് കേസ്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചന കുറ്റങ്ങളുമാണ് ചുമത്തിയത്. പ്രതികള്‍ തീവ്രവാദ സംഘത്തില്‍ അംഗങ്ങളായിരുന്നു എന്നതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ഐഎസ് ബന്ധം എന്‍.ഐ.എ ക്ക് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്‍ ഐ എ ആണ് കേസന്വേഷിച്ചത്.
