
ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെട്ടു. ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചര്‍ച്ച് ആക്റ്റ് ക്രൂസേഡ് എന്ന പേരിലാണ് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ മാര്‍ച്ച് നടത്തിയത്. ബില്‍ നടപ്പിലാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി. 2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൊണ്ടുവന്ന ബില്‍ നടപ്പാക്കുകയോ, ജസ്റ്റിസ് കെ ടി തോമസ് കൊണ്ടുവന്ന ബില്ല് പരിഷ്‌കരിച്ച് നടപ്പാക്കുകയോ വേണമെന്നാണ് ആവശ്യം. സ്വാമി അഗ്നിവേശും സംസാരിച്ചു.
