
തുടക്കം ഗംഭീരം : ആരാധകര്‍ പ്രതീക്ഷയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണ് കിക്കോഫ് ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് എ.ടി.കെയെ തകര്‍ത്ത ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തില്‍. പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ കളിച്ച നൈജീരിയയുടെ ലോകകപ്പ് താരവും ടീം ക്യാപ്റ്റനുമായ ബര്‍തലമോവ് ഒബെച്ചേയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു വിജയം. ആദ്യത്തെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് തകര്‍പ്പന്‍ ഹാഫ്വോളിയില്‍നിന്നുമായിരുന്നു. പ്രശാന്ത് മാത്രമായിരുന്നു അവസാന ഇലവനില്‍ സ്ഥാനം പിടിച്ച മലയാളി. ഇതുവരെയുള്ള സീസണുകളിലൊന്നും ആരാധകരുടെ ആഗ്രഹത്തിനൊത്തുയരാതിരുന്നു ടീമില്‍ ഇക്കുറി വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.
