
കുടിപ്പക : തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം അനയറിയില്‍ ഓട്ടോഡ്രൈവറായ യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. ആനയറ സ്വദേശി കൊച്ചുകുട്ടനെന്ന് അറിയപ്പെടുന്ന വിപിന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേരത്തെ ഒരു കൊലക്കേസില്‍ മുഖ്യപ്രതിയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. ഓട്ടം വിളിച്ചു കൊണ്ടുപോയായിരുന്നു അക്രമണം. ഓട്ടോറിക്ഷയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ ഒളിവിലാണ്. ഇയാള്‍ക്ക് നേരെ നേരത്തേയും ആക്രമണം നടന്നിരുന്നു.
