
വിധുവിന്‍സന്റിന്റെ ‘സ്റ്റാന്റ് അപ്പ്’ നവംബറില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിരവധി പുരസ്‌കാരജേതാക്കള്‍ അണിനിരക്കുന്ന സ്റ്റാന്‍ഡ് അപ്പ് റിലീസിങ്ങിന് തയ്യാറാകുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായിക വിധു വിന്‍സെന്റ് സംവിധാനം ചെയുന്ന സിനിമ നവംബറില്‍ തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രൈലെര്‍ റിലീസും ഓഡിയോ ലോഞ്ചും ഒരു ദിവസം മുന്‍പ് നടന്നു. നിമിഷ സജയന്‍, രജീഷ വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോമേഡിയനായ കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ കഥാതന്തു.ബി ഉണ്ണികൃഷ്ണനും ആന്റോ ജോസ്ഫും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്‍ തിരക്കഥയൊരുക്കുന്നു, ടോബിന്‍ തോമസിന്റേതാണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും ബിലു പദ്മിനി നാരായണന്‍ ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
[widgets_on_pages id=”wop-youtube-channel-link”]
മാധ്യമപ്രവര്‍ത്തകയായിരുന്ന വിധു വിന്‍സെന്റ് തന്റെ ആദ്യ സിനിമയായ ‘മാന്‍ഹോള്‍’ ലൂടെ 2016ല്‍ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു, മികച്ച സിനിമക്കുള്ള ആ വര്‍ഷത്തെ പുരസ്‌കാരവും മനോഹോളിനാണ് ലഭിച്ചത്. മലയാള സിനിമയില്‍ വനിതകളുടേതായി നടന്ന മുന്നേറ്റമായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലും വിധു ശക്തമായ സാന്നിധ്യമായിരുന്നു.

