
ശ്രീനഗറില്‍ പ്രതിഷേധിച്ച സ്ത്രീകൂട്ടായ്മ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ വീണ്ടും തടങ്കല്‍ നടപടി. ശ്രീനഗറില്‍ പ്രതിഷേധം സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ള അനേകം വനിതാ പ്രക്ഷോഭകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശ്രീനഗറിലെ ലാല്‍ ചൗക്കിന് സമീപമുള്ള പ്രതാപ് പാര്‍ക്കില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.
പ്ളാക്കാര്‍ഡുമേന്തിയാണ് യുവതികള്‍ എത്തിയത്. ഇവര്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ തന്നെ പോലീസ് എത്തുകയും എല്ലാവരേയും . വനിതാ വിമോചന പ്രവര്‍ത്തകരും പ്രമുഖരായ അക്കാദമീഷ്യന്മാരും ഉള്‍പ്പെടെയുള്ള വനിതകളാണ് പിടിയിലായത്. തോടെ ഫാറൂഖ് അബ്ദുള്ളയുടെ കുടുംബത്തിലെ നാലുപേര്‍ തടങ്കലിലായി. നേരത്തേ നൂറു കണക്കിന് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചതില്‍ 83 കാരനായ ഫാറൂഖിന് പുറമേ മകന്‍ ഒമര്‍ അബ്ദുള്ളയും ആഗസ്റ്റ് മുതല്‍ അറസ്റ്റിലാണ്.
കശ്മീരിലെ പുതിയ സ്ഥിതിയുടെ ഭാഗമായി കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയൂം ചെയ്തതിന് പിന്നാലെ ആഗസ്റ്റ് മുതല്‍ അനേകം നേതാക്കളാണ് തടവിലായിരിക്കുന്നത്. ഇ മെഹ്ബൂബാ മുഫ്ത്തി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും തടങ്കലിലാണ്.
ജമ്മു കശ്മീരില്‍ മൊബൈല്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് നേരത്തേ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. 12 മണി മുതല്‍ 40 ലക്ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും 20 ലക്ഷം വരുന്ന പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാകാന്‍ ഇനിയും സമയമെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം എടുത്തുമാറ്റുന്നതിന്റെ ഭാഗമായി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
(മംഗളം)
