
ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തന്നെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറരുതെന്ന് നടി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. കര്‍ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് രേഖാമൂലമുള്ള ആവശ്യം. നടന്‍ ദൃശ്യങ്ങള്‍ കാണുന്നതിന് തടസ്സമില്ല. എന്നാല്‍ പകര്‍പ്പ് കൈമാറരുത്. തന്റെ സ്വകാര്യത മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.
