
ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നൊബേല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജിയടക്കം മൂന്ന് പേര്‍ക്ക് ഇത്തവണത്തെ സാമ്പത്തിക നോബേല്‍ പുരസ്‌കാരം. ഇന്ത്യന്‍ വംശജനും മസാച്യുസൈറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജിക്കൊപ്പം എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രീമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം. അമേരിക്കയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്.
