
വരവര റാവുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്ത
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് കഴിയുന്ന വിപ്ലവ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. 79കാരനായ വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും ്‌ദ്ദേഹത്തെ വിട്ടയക്കണമെന്നും ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാലത് പരിഗണിക്കപ്പെട്ടില്ല. തെലുഗു കവിയായ വരവരറാവു 2018 മുതല്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഭീമ കോറോഗാവ് കേസുമായി വരവറാവുവിന് ബന്ധമുണ്ടെന്നാണ് കേസന്വേഷിക്കുന്ന എന്‍ഐഎയുടെ ആരോപണം.
