
അസാമില്‍ നദി കത്തുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അസമില്‍ ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി ഒരു നദി കത്തുന്നു. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ദിബ്രുഗഡ് ജില്ലയില്‍ നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയാണ് കത്തിക്കെണ്ടിരിക്കുന്നത്. നദിയിലേക്ക് ക്രൂഡോയില്‍ പതിച്ചതാണ് തീ പടരാന്‍ കാരണം അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന പൈപ്പ് ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകുകയായിരുന്നു. ആരെങ്കിലും തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം. തീ അണയ്ക്കുന്നതിനായി വിദഗ്ധരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഓയില്‍ ഇന്ത്യ വ്യക്തമാക്കി.
