
യുഎപിഎ : ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി, പ്രതിപക്ഷ വാക്കൗട്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പന്തീരങ്കാവ് യു.എ.പിഎ കേസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വീണ്ടും നിയമസഭയില്‍. ഏത് മക്കള്‍ കേസില്‍ പെട്ടാലും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സിക്ക് കേസ് കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ല. കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരള പൊലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് എന്‍.ഐ.എ കേസെടുത്തതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു. തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപോയി.
