
നിര്‍ണ്ണായക കര്‍ണ്ണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രം കര്‍ണാടകയാകുന്നു. കൂറുമാറ്റത്തെ തുടര്‍ന്ന് അയോഗ്യരായ 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇതില്‍ ആറ് സീറ്റുകളെങ്കിലും ജയിച്ചാലെ യെദ്യൂരപ്പക്ക് അധികാരത്തില്‍ തുടരാനാവൂ. അല്ലാത്തപക്ഷെ ബിജെപി ഒരു സംസ്ഥാനം കൂടി നഷ്ടപ്പെടും. ജെഡിഎസും കോണ്‍ഗ്രസും ഒറ്റക്കൊറ്റക്കാണ് മത്സരിക്കുന്നത് എന്നതിനാല്‍ ബിജെപി പ്രതീക്ഷയിലാണ്. നിലവില്‍ 207 അംഗങ്ങളുള്ള നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സര്‍ക്കാരിനുള്ളത്.നിയമസഭയില്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് 224 അംഗങ്ങളാണ്.
