പോക്‌സോ കേസുകളില്‍ ഗുരുതരമായ വീഴ്‌ചെയന്ന് അമിക്യൂസ് ക്യൂറി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രൂപം കൊടുത്ത പോക്‌സോ നിയമമനുസരിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി. നാലുവര്‍ഷത്തിനുമേല്‍ കെട്ടിക്കിടക്കുന്ന പോക്സോ കേസുകള്‍ എട്ട് ശതമാനമാണ്. 3-4 വര്‍ഷമായി കെട്ടിക്കിടക്കുന്നവ 10 ശതമാനവും 2-3 വര്‍ഷമായിട്ടുള്ളവ 17 ശതമാനവും 1-2 വര്‍ഷം 28 ശതമാനവും ഒരുവര്‍ഷത്തില്‍ താഴെ 37 ശതമാനവുമാണ്. 99 ശതമാനം ഇരകള്‍ക്കും ഇടക്കാല നഷ്ടപരിഹാരം പോലും അനുവദിച്ചിട്ടില്ല. അന്തിമ നഷ്ടപരിഹാരവും 99 ശതമാനം പേര്‍ക്ക് അനുവദിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമസംഭവങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കുന്ന കുട്ടികള്‍ക്ക് കേസ് നടപടി പൂര്‍ത്തിയാകുന്നതുവരെ സഹായിയെ നല്‍കണമെന്നാണു പോക്സോ നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ അത് പാലിക്കപ്പെടുന്നില്ല. സംഭവം നടന്ന് 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതു വെറും 18 ശതമാനം കേസുകളിലാണ്.
ലൈംഗിക പീഡനത്തിന് ഇരയാവുന്നവരില്‍ കൂടുതലും 13-16 വയസുകാരാണ്. ഇരകളില്‍ 89 ശതമാനവും പെണ്‍കുട്ടികളാണ്. സുഹൃത്തുക്കളാലും അയല്‍ക്കാരാലും പീഡിപ്പിക്കപ്പെട്ടവര്‍ 27 ശതമാനമാണെങ്കില്‍ ബന്ധുക്കള്‍ പീഡിപ്പിച്ചവര്‍ ഏഴ് ശതമാനവും സ്‌കൂളിലെ ജീവനക്കാര്‍ ഒരു ശതമാനവും അപരിചിതര്‍ ഒമ്പത് ശതമാനവും അറിയപ്പെടാത്തവര്‍ 56 ശതമാനവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply