
ഐ എഫ് എഫ് കെയില്‍ മത്സരവിഭാഗത്തില്‍ ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ക്രിഷന്ത് ആര്‍കെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്നീ സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലുള്ള മലയാള ചിത്രങ്ങള്‍. ആകെ 14 ചിത്രങ്ങളാണ് മേളയില്‍ പരസ്പരം മത്സരിക്കുക. ഫഹിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനി, റാഹത് കാസ്മി സംവിധാനം ചെയ്ത ലിഹാഫ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും മത്സരവിഭാഗത്തിലുള്ള മറ്റ് രണ്ട് സിനിമകള്‍.
ടൊറന്റോ ചലച്ചിത്രോത്സവത്തിലും ഗോവന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ച ജെല്ലിക്കെട്ട് ഇരുസ്ഥലത്തും പുരസ്‌കാരങ്ങള്‍ നേടി. ക്രിഷന്ത് ആര്‍കെ അണിയിച്ചൊരുക്കിയ വൃത്താകൃതിയിലുള്ള ചതുരം, മരണവും മരണത്തെ മനുഷ്യര്‍ പരിചരിക്കുന്ന രീതിയുമാണ് ചര്‍ച്ച ചെയ്യുന്നത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ പുറത്തിറക്കിയ കൃഷന്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
