
ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കുകാരണം അധ്യാപകനാണെന്ന് പരാതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു. തന്റെ മരണത്തിന് കാരണം ഐഐടി യിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലില്‍ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഫോണ്‍ പോലീസിനു കൈമാറി. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഫാത്തിമ ലത്തീഫ് അപ്പീല്‍ നല്‍കിയിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമയ്ക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിക്കാനര്‍ഹതയുണ്ടെന്ന് കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമയ്ക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നും മാനസികമായി പീഡിപ്പിച്ചിരിക്കാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഫാത്തിമ ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ. വിഷയവുമായി ബന്ധപ്പെട്ട് ചെന്നെയിലെത്തിയപ്പോള്‍ പൊലീസിന് വ്യക്തമായ അന്വേഷണം നടത്താന്‍ താല്‍പര്യമില്ല എന്നാണ് മനസിലാവുന്നതെന്ന് കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു.
