
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി സജിത മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സഹോദരിയുടെ മകനായ, യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട അലന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലരും തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ളതുമായ പോസ്റ്റുകള്‍ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. പൊതുസ്ഥലത്ത് വച്ചു തനിക്കെതിരെ ആക്രമണമുണ്ടാകുമോയെന്ന് ഭപ്പെടുന്നതായും സജിത പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയും അവര്‍ കൈമാറിയിട്ടുണ്ട്.
