
കോവിഡിനെതിരെ പോരാടാന്‍ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ നിയമനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പത്രപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ സര്‍ക്കാറിന് ബാധ്യതയാകുമെന്നും കോടതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നണ് സര്‍ക്കാര്‍ നിലപാട്. പത്രപ്രവര്‍ത്തക യൂണിയനും അതംഗീകരിച്ചത്രെ. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
