
75 ജില്ലകള്‍ക്ക് ലോക്ക് : കേരളത്തില്‍ ഏഴ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡിനെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ് കേന്ദ്രം എന്നാണ് വിവരം. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. കേരളത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ അടക്കും. അതേസമയം കാസര്‍ഗോഡ് മാത്രമേ കടുത്ത നടപടിയുണ്ടാകൂ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയരുകയും മരണം ഏഴാകുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും അനുവദിക്കുക. ആളുകളെ പരമാവധി വീട്ടിലിരുത്തുകയാണ് ലോക്ക് ഡൗണിന്റെ പ്രധാന ലക്ഷ്യം. കടകളടക്കാന്‍ കര്‍ക്കശ നിര്‍ദ്ദേശമുണ്ടാകില്ല. പക്ഷെ അധികം പേര്‍ ഒരുമിച്ച് കടകളില്‍ എത്തരുത്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗമാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
