
കോവിഡ് -19 : സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് മുഖ്യമന്ത്രി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്രതിരോധ നടപടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന പോലീസിന് അനുമതി നല്‍കുക, മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസര്‍, കെമിക്കല്‍സ് മുതലായ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാനും അനുമതി നല്‍കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉല്‍പാദനം നിയന്ത്രിക്കാനുമുള്ള അവകാശം നല്‍കുക, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി കത്തിലുന്നയിച്ചത്.
