Say NO to War

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശക്തി ലോകത്തിനില്ല. ഇന്ത്യക്കും പാക്കിസ്ഥാനുമില്ല. ഇന്ത്യ യുദ്ധത്തില്‍ ജയിക്കുമായിരിക്കും. എന്നാല്‍ വിനാശകരമായ യുദ്ധം ഒഴിവാക്കാനാണ് ഗാന്ധിയുടെ രാജ്യം ശ്രമിക്കേണ്ടത്.

പാക്കിസ്ഥാന്‍ ഒരു മതാധിഷ്ഠിത രാഷ്ട്രമാണ്. പട്ടാള നിയന്ത്രിതമായതുമാണ്. ജനങ്ങള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു കൂട്ടമായി തീരുന്ന അവസ്ഥാ വിശേഷമാണ് പാകിസ്ഥാനില്‍. മതാധിഷ്ഠിത രാഷ്ട്രം അവിടെ കെട്ടിയേല്‍പ്പിക്കപ്പെട്ടതാണ്. പാകിസ്ഥാന്‍ രാഷ്ട്രവാദത്തിന്റെ നട്ടെല്ലും പാകിസ്ഥാന്റെ രാഷ്ട്രപിതാവുമായ മുഹമ്മദലി ജിന്നാ സാഹിബ് മത നിരപേക്ഷമായ പാകിസ്ഥാനാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് പാകിസ്ഥാന്‍ ഇസ്ലാമിക രാഷ്ട്രമായത്.

ഒരു തുറന്ന യുദ്ധമുഖത്തെക്കാള്‍ ഇന്ത്യ തെരഞ്ഞെടുക്കേണ്ടത് ചര്‍ച്ചയിലൂടെ പാക്കിസ്ഥാനെ വഴിക്ക് കൊണ്ടുവരാനാണ്. പാകിസ്ഥാനെക്കാള്‍ സാമ്പത്തികമായും സൈനികമായും ശേഷിയുണ്ടെങ്കിലും ആത്യന്തികമായി യുദ്ധം നമ്മുടെയും നാശത്തിനേ വഴിവയ്ക്കുകയുള്ളൂ. സാമ്പത്തികമായി പാകിസ്ഥാനെക്കാള്‍ മേല്‍ക്കൈ ഉണ്ടെന്ന് പറഞ്ഞാല്‍ നമ്മുടെ സ്ഥിതിയും ഒട്ടും മെച്ചമല്ലാ എന്നും ഓര്‍മ്മയുണ്ടാവണം.

പാകിസ്ഥാനാണെങ്കില്‍ പ്രകടമായ കോളനി പോലെയാണ്. അവിടുത്തെ ഭരണത്തില്‍ വലിയ പങ്കു വഹിക്കുന്ന സൈന്യത്തെ ഒരുപരിധിവരെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. കൂടാതെ അമേരിക്കന്‍ ഉപകരണം തന്നെ എന്നു പറയാവുന്ന ലോകബാങ്ക്, ഐഎംഎഫ് എന്നിവയാണ് പാകിസ്ഥാന്റെ സമ്പദ്ഘടന പൂര്‍ണമായും നിയന്ത്രിക്കുന്നത്. ഇന്ത്യയും ഏതാണ്ട് നവ അധിനിവേശത്തിനിരയാവുന്ന ഒരു രാജ്യം തന്നെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രണ്ടു സമ്പദ്ഘടനകളും ചൂഷിതവും പാശ്ചാത്യ മുതലാളിത്ത ശക്തികള്‍ക്ക് വിധേയപ്പെട്ട് നില്‍ക്കുന്നതിനാല്‍ രണ്ട് രാജ്യവും വിദേശ കടബാദ്ധ്യതകളാല്‍ വീര്‍പ്പ് മുട്ടി പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. വീണ്ടും വീണ്ടും വായ്പ വാങ്ങുന്നത് തുടരുന്നതിനാല്‍ പ്രതിസന്ധി കഴിഞ്ഞതായി വിശ്വസിപ്പിക്കാന്‍ ഭരണക്കാര്‍ക്ക് കഴിയുന്നു. നയങ്ങള്‍ പാശ്ചാത്യ മുതലാളിത്ത ശക്തികള്‍ പറയുമ്പോലെ നടപ്പിലാക്കാതിരുന്നാല്‍ അപ്പോഴവര്‍ വായ്പ ഒടുക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വരുത്തി തീര്‍ത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി നയങ്ങളെ വരുതിക്ക് കൊണ്ടുവരും. ഐഎംഎഫും ലോകബാങ്കും പലിശ കൂടുതലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടക്കാനുള്ള പലിശ കുറഞ്ഞ ദീര്‍ഘകാല വായ്പകള്‍ നല്‍കി കടബാദ്ധ്യതകള്‍ തിരിച്ചടയ്ക്കാനുള്ള ‘ശേഷി ഉള്ളവരാക്കി’ സമ്പദ്ഘടനയില്‍ വരുത്തേണ്ട നയ വ്യതിയാന വ്യവസ്ഥകളോടെ ‘പ്രതിസന്ധി’ പരിഹരിക്കുന്നതായി വരുത്തും.

ഇന്ത്യയ്ക്ക് വളര്‍ച്ചയുടെ പാതയാണ് അവര്‍ ഒരുക്കിയിട്ടുള്ളത്. അത് യുദ്ധമുണ്ടായാല്‍ തകര്‍ന്നു പോകും. ഓഹരി കമ്പോളം തകര്‍ന്ന് വീഴും. ജനങ്ങള്‍ എല്ലാതരത്തിലും ഞെക്കി ഞെരുക്കപ്പെടും. രണ്ടു രാജ്യങ്ങളും യുദ്ധത്തില്‍ മുടക്കുന്നതും മുടിപ്പിക്കുന്നതുമായ യുദ്ധസന്നാഹങ്ങളും ആയുധ സന്നാഹങ്ങളും വാങ്ങുന്നത് വില്‍പ്പനക്കാരായ രാജ്യങ്ങള്‍ക്ക് സമൃദ്ധിയും ഇന്ത്യക്കും പാകിസ്താനും ദാരിദ്ര്യവും മാത്രം ലഭിക്കും. അനേകം സാധാരണ മനുഷ്യരുടെ ജീവന്‍ പ്രതിഫലമായി നല്‍കിയാലെ ഒരു യുദ്ധം ജയിക്കാനെന്നതു പോലെ പരാജയപ്പെടാനും കഴിയുകയുള്ളൂ.

യുദ്ധവെറി ജനങ്ങളില്‍ ആസൂത്രിതമായി രണ്ടു രാജ്യങ്ങളിലും ഉണ്ടാക്കുവാന്‍ എല്ലാ പ്രതിലോമശക്തികളും ആഞ്ഞുശ്രമിക്കും. ഭരണാധികാരികള്‍ അതിലുള്ള നൈപുണ്യ മികവ് കാണിച്ച് ജനങ്ങളെ വോട്ടിലേക്കും മറ്റുലക്ഷ്യങ്ങളിലേക്കും ആട്ടിത്തെളിക്കാമെന്ന് ആഗ്രഹിക്കും. സ്വാതന്ത്ര്യസമരത്തിന്റെയും മഹാത്മാഗാന്ധിയുടെയും ഇന്ത്യ ലോകജനതയുടെ ആദരവുകള്‍ ഏറെ പിടിച്ചു പറ്റുന്ന രാജ്യമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ ആണ് ചരിക്കുന്നത് എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. അത് ആക്രമണ ഇന്ത്യയായി മാറിക്കഴിഞ്ഞാല്‍ അത്രയെളുപ്പം അത്തരം ആദരവ് കിട്ടില്ല. ഒരു സര്‍ക്കാര്‍ കാണിക്കുന്ന പ്രവൃത്തി കൊണ്ട് മാത്രം അഭിപ്രായ രൂപീകരണം ഉണ്ടായതല്ല. ഉണ്ടാക്കുന്നതുമല്ല അതെന്ന് വിവേകികള്‍ തിരിച്ചറിയും.

പാകിസ്ഥാന്‍ തകര്‍ന്ന് തീരുമ്പോള്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്നാണ് വിചാരിക്കുന്നതെങ്കില്‍ ആരെയും തോല്പിച്ച് പാഠം പഠിപ്പിക്കുവാന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ഭീകരത എന്ന പ്രതിഭാസം മതതീവ്രവാദത്തില്‍ ആരംഭിച്ച് മതതീവ്രവാദത്തില്‍ അവസാനിക്കുന്ന ഒന്നല്ല. ജയപരാജയങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കാരണവുമല്ല. അങ്ങിനെയെങ്കില്‍ ആത്മഹത്യാപരമായ അത് പാകിസ്ഥാന്‍ എന്നേ അവസാനിപ്പിക്കുവാന്‍ തുനിയേണ്ടതായിരുന്നു. അധിനിവേശ കാശ്മീര്‍ പിടിച്ചെടുത്ത് അല്ലെങ്കില്‍ പാകാസ്ഥാന്‍ രാഷ്ട്രം തന്നെ ഇല്ലാതാക്കിയാല്‍ പോലും ഭീകരവാദവും ഭീകര പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യുവാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് മൗഢ്യം ആണ്. പാകിസ്ഥാന്‍ മുഴുവനും പിടിച്ചെടുത്ത് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കുവാനും നമുക്ക് കഴിയില്ല. അസാദ്ധ്യവും സ്വയം നാശത്തിന്റെയും വഴിതുറക്കുകയായിരിക്കും അതിന്റെ ഫലം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭീകരവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും രസതന്ത്രം വേറെയാണ്. അതിനെ ഞാറ് നടുന്നത് പോലെ നട്ടുവളര്‍ത്തി പ്രോത്സാഹിപ്പിക്കുന്നത് പാശ്ചാത്യ സാമ്രാജ്യത്ത താല്‍പ്പര്യങ്ങളാണ്. അത് പെട്ടെന്നാരും മനസ്സിലാക്കുന്ന സത്യമാണെന്ന് കരുതുന്നില്ല. അമേരിക്ക വിചാരിച്ചാല്‍ പാകിസ്ഥാനിലെ പട്ടാളം ഭീകരത അവസാനിപ്പിക്കുകയില്ല എന്നാര്‍ക്കും മനസ്സിലാക്കാം. അതിനവര്‍ തുനിയാത്തതിന്റെ കാരണം തിരിച്ചറിഞ്ഞാല്‍ പാകിസ്ഥാന്‍ മാത്രമല്ല നാമും രക്ഷപെടും. പാകിസ്ഥാനും ഇന്ത്യയും ചേര്‍ന്ന് ഒരു ഐക്യ ഇന്ത്യ ശക്തിപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

അഖണ്ഡ ഭാരതം സ്വപ്നം കാണുന്ന ശക്തികളും അതാഗ്രഹിക്കുന്നില്ല. വിഭജനം ഒഴിവാക്കണമെന്ന് ആഗ്രഹിച്ച മഹാത്മ ഗാന്ധിയും ബ്രിട്ടീഷ് പട്ടാളത്തില്‍ ഹിന്ദുവിനും മുസ്ലീമീനും രണ്ട് അടുക്കള ആയിരുന്നത് താന്‍ രൂപം കൊടുത്ത പട്ടാളത്തില്‍ വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ആയ അടുക്കളയാക്കിയ നേതാജി സുഭാഷ് ചന്ദ്ര ബോസും അനേകായിരം സ്വാതന്ത്ര്യ പോരാളികളും അത് ആഗ്രഹിച്ചിരുന്നു. അതാഗ്രഹിക്കാത്തവരുടെ ഇഷ്ടമാണ് മിതവാദി അല്ലായിരുന്ന തികഞ്ഞ ഭൗതികനായിരുന്ന ജിന്നാ സാഹിബും ചെറിയ മത്സരബുദ്ധിക്ക് കീഴടങ്ങിയപ്പോള്‍ സാധിച്ചു കൊടുത്തത്. ചരിത്രത്തിലെ ആ തെറ്റിനെ തിരുത്തി തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുത്തരം നല്കാന്‍ നാം ശേഷി കൈവരിക്കുമ്പോള്‍ ഭീകര വാദത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയും. ജനലക്ഷ്ങ്ങളുടെ പിന്തുണയോടെ. ഹിന്ദുവും മുസ്ലീമും തോളോട് തോള്‍ ചേര്‍ന്ന്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply