
ടൊറന്റോയില്‍ ലോക്‌സഭ സ്പീക്കര്‍ക്കെതിരെ പ്രതിഷേധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടൊറന്റോയില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം. ടൊറന്റോ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഹിന്ദി ദിവസ് പരിപാടിക്കിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ വാചകങ്ങള്‍ അച്ചടിച്ച ടീ ഷര്‍ട്ട് ധരിച്ച് പ്രതിഷേധക്കാര്‍ ഹാളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ക്ഷണിക്കപ്പെടാതെ എത്തിയവര്‍ എന്ന് ആരോപിച്ച് സംഘാടകര്‍ പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി. പക്ഷെ അവര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
