ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യം ഉറ്റുനോക്കിയ മരടിലെ മഹാസ്ഫോടനങ്ങള്‍ കഴിഞ്ഞു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ 11.17നാണ് എച്ച് ടു ഒ ഹോളിഫെയിത്ത് കെട്ടിടം തകര്‍ത്തത്. മുന്‍തീരുമാനത്തില്‍ നിന്ന് വ്യത്യസ്ഥമായി 17 മിനിറ്റ് വൈകിയാണ് ആദ്യസ്‌ഫോടനം നടന്നത്. രാവിലെ 10.30ന് ആദ്യ സൈറണ്‍ മുഴങ്ങിയെങ്കിലും 10.55ന് മുഴക്കേണ്ട രണ്ടാം സൈറണ്‍ വൈകി. 11.10നായിരുന്നു രണ്ടാം സൈറണ്‍ മുഴങ്ങിയത്. ഹെലികോപ്റ്റര്‍ നിരീക്ഷണം പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് രണ്ടാം സൈറണ്‍ വൈകിപ്പിച്ചത്. പിന്നീട് മൂന്നാം സൈറണ്‍ മുഴുകുകയും 9 സെക്കന്റിനകം കെട്ടിടം തകര്‍ന്നു വിഴുകയും ചെയ്തു. രാജ്യത്തു സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും ഉയരമുള്ള കെട്ടിടമാണ് 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. ഫ്ളാറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു നിറച്ചത്. ‘വി’ ആകൃതിയിലുള്ള ഫ്ളാറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിച്ചുവീഴ്ത്തുകയായിരുന്നു. 343 കിലോ സ്ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചത്.

ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.45ഓടെയാണ് ആല്‍ഫാ സെറിനില്‍ സ്‌ഫോടനം നടത്തിയത്. ആല്‍ഫയിലെ ഇരട്ട ടവറുകള്‍ 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കുമാണ് വീഴ്ത്തിയത്. എന്നാല്‍ ആല്‍ഫാസെറിന്‍ തകര്‍ക്കല്‍ വേണ്ടത്രവിജയകരമല്ല എന്നാണ് റിപ്പോര്‍ട്ട്. കെട്ടിടം മുഴുവന്‍ തകരാതെ ഒരു ഭാഗം കായലിലേക്ക് പതിക്കുകയായിരുന്നു.

തീരപരിപാലനനിയമം ലംഘിച്ചതിനേത്തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവുപ്രകാരം നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ രണ്ടെണ്ണമാണ് തകര്‍ത്തത്. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ പരിസരത്ത് നിന്ന് ആളുകളെ മുഴുവനായി മാറ്റിയിരുന്നു. സ്ഥലത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മരട് നഗരസഭയിലായിരുന്നു സ്‌ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply