
അയല്‍വാസി പീഡിപ്പിച്ചു : പെണ്‍കുട്ടിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വൈക്കത്ത് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ മനംനൊന്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജീവനൊടുക്കിയത്. പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അയല്‍വാസി ജിഷ്ണുദാസ് നാല് മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. അയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടിയെ കയ്യിലെ ഞരമ്പ് മുറിച്ച നിലയിലും മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
