
കേരളാ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിന്റെ പാതയില്‍. എ.ടി.കെയ്ക്കെതിരേ നടന്ന 12-ാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സ് ജയിച്ചത്. 70-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയാണ് ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ഊന്നി കളിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ കൊല്‍ക്കത്ത ആഞ്ഞടിച്ചെങ്കിലും ബ്ലാസേ്റ്റഴ്സ് പ്രതിരോധം എല്ലാം നിഷ്പ്രഭമാക്കി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് സാധ്യതകള്‍ വീണ്ടും സജീവമായി. 12 കളികളില്‍നിന്നും 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാമതെത്തി. മൂന്നു ജയം, അഞ്ച് സമനില, നാല് തോല്‍വി ഇതാണ് കേരളത്തെിന്റെ സമ്പാദ്യം. 10 കളികളില്‍ ഒരു ജയം മാത്രമുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് അവസാന രണ്ടുകളികളും വിജയിക്കുകയായിരുന്നു.
