
യുഎപിഎ കേസ് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം എന്‍ഐഎ തള്ളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസ് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി എന്‍ഐഎ. കേസില്‍ മെറിറ്റ് ഇല്ലെങ്കില്‍ മാത്രം കൈമാറാം. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം. എന്നാല്‍ അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യത ഉണ്ടെന്നും എന്‍ഐഎ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് കേസന്വേഷണം സംസ്ഥാന പൊലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.
