
ക്ഷേത്രാചാരം ലംഘിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവപരിശോധന നടത്തി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വനിതാ കോളജ് ഹോസ്റ്റലിലെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന. ഗുജറാത്തിലെ ബുജ് ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. അടിവസ്ത്രം അഴിപ്പിച്ചാണ് പരിശോധന നടത്തിയത്. 68 വിദ്യാര്‍ത്ഥിനികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രിന്‍സിപ്പലായ റിതാ റാണിന്‍ഗയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോളജിന് അടുത്തുള്ള ക്ഷേത്രത്തില്‍ ആര്‍ത്തവ സമയത്ത് കേറിയെന്നാരോപിച്ചായിരുന്നു പരിശോധന. ആര്‍ത്തവ സമയത്ത് അടുക്കളയിലോ ക്ഷേത്രത്തിലോ കയറാന്‍ പാടില്ലെന്നും മറ്റ് കുട്ടികളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നുമാണ് കോളജിലെ നിര്‍ദേശം. ഈ നിയമം ചിലര്‍ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു ശുചി മുറിയിലേക്ക് വിളിച്ച് പരിശോധന നടത്തിയത്. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കോളജില്‍ നടന്നതായി ആരോപണണുണ്ട്. വാര്‍ത്ത പുറത്ത് വന്നതോടെ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
