
NEFT, RTGS ബാങ്കിങ് ഇടപാടുകള്‍ സൗജന്യമാകും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
NEFT, RTGS വഴിയുള്ള പണമിടപാടുകള്‍ സൗജന്യമാക്കുന്നു. ഓണ്‍ലൈന്‍ ഇടപാടുകളെ ശക്തിപെടുത്തുന്നതിനായിട്ടാണ് ഈ നീക്കം. ജൂണ്‍ 12 നാണു ഇത് സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന് RBI പ്രഖ്യാപിച്ചത്. ജൂണ്‍ 6 നു പുറത്തിറങ്ങിയ വികസനവും റെഗുലേറ്ററി പോളിസികളും സംബന്ധിച്ച സ്റ്റേറ്റ്‌മെന്റില്‍ ഇത് സംബന്ധിച്ച സൂചനകള്‍ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി റിസേര്‍വ് ബാങ്കിന്റെ NEFT, RTGS ഇടപാടുകള്‍ ഇന്നുമുതല്‍ സൗജന്യമാക്കികൊണ്ട് ഉത്തരവിറങ്ങി. ഈ തീരുമാനത്തിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും എന്ന കാര്യമറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
