
ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അമേരിക്ക, ഖത്തറില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ് 22 റാപ്ടര്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതോടെ ഇറന്‍ – അമേരിക്ക സംഘര്‍ഷസാധ്യത വര്‍ദ്ധിച്ചു. മേഖലയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് നടപടിയെന്നാണ് അമേരിക്കന്‍ വാദം. നേരത്തെ നാവികസേനയേയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. കൂടാതെ ഇറാനെതിരെ ഉപരോധങ്ങളും നടപ്പിലാക്കി. അമേരിക്കയുടെ നിരീക്ഷണ ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് ഇറാന്‍ വെടിവെച്ചിട്ടിരുന്നു.
