
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തി മല്ലിംഗ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫോം നഷ്ടപ്പെട്ടു എന്നു പറയാന്‍ കഴിയില്ലെങ്കിലും ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന അവസാന മത്സരത്തില്‍ മൂന്നു വിക്കറ്റ് നേടിയാണ് മല്ലിംഗ ഗ്രൗണ്ടില്‍ നിന്നു നടന്നു കയറിയത്. മത്സരത്തില്‍ ആദ്യ ഓവറിലും അവസാന ഓവറിലും അദ്ദേഹം വിക്കറ്റ് നേടി. ശ്രീലങ്ക വിജയിക്കുകയും ചെയ്തു. 38 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ ഏകദിനം മതിയാക്കിയത്. സഹതാരങ്ങള്‍ അദ്ദേഹത്തിന് വീരോചിത യാത്രയയപ്പുനല്‍കി. ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണദ്ദേഹം. 226 മത്സരങ്ങളില്‍ നിന്ന് 338 വിക്കറ്റാണ് മലിംഗയുടെ സമ്പാദ്യം. 2004ല്‍ യുഎഇക്കെതിരെ ആയിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. 2010ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയഞ്ചുകാരനായ മലിംഗ ട്വന്റി 20യില്‍ തുടര്‍ന്നും കളിക്കും.
