
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഒക്ടോബറിൽ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകർ കാത്തിരിക്കുന്ന സിനിമ ജെല്ലിക്കെട്ട് ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് സിനിമ വിതരണം ചെയുന്ന ഫ്രൈഡേ ഫിലിംസിന്റെ അമരക്കാരൻ നടൻ വിജയ് ബാബു സ്ഥിരീകരിച്ചു. സിനിമ ഈ സെപ്തംബര് 5 മുതൽ 15 വരെ നടക്കുന്ന ടൊറേന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. എസ് ഹരീഷിന്റെ മാവോയിസ്റ് എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് സിനിമ. വെട്ടാനായി എത്തിക്കുന്ന ഒരു പോത്ത് കയറുപൊട്ടിച്ചു ഓടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇടുക്കിയുടെ പശ്ചാത്തലത്തിൽ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ദൃശ്യവിഷ്കാരം അതിശയിപ്പിക്കുന്നതാണെന്നു റിപ്പോർട്ടുകളുണ്ടായി. അങ്കമാലി ഡയറീസ്, ഇ മ യൗ എന്നീ സിനമകൾക്ക് ശേഷം അതിനേക്കാൾ ഞെട്ടിക്കുന്ന ദൃശ്യവിശകരമാണ് ഇതെന്നാണ് പൊതുവിൽ വിലയിരുത്തൽ. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.ലിജോയുടെ അങ്കമാലി ഡയറീസിന് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിന്റെയും ഛായാഗ്രഹണം ചെയുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
