
പീഡനകേസ് : തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
2013ല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി തരുണ്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.സി സി ടി വി ദൃശ്യങ്ങള്‍ അടക്കം തരുണ്‍ തേജ്പാല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റമെന്ന് കോടതി പറഞ്ഞു .ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഗോവയിലെ പ്രത്യേക വിചാരണകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
