
ജ്യോതിരാദിത്യ സിന്ധ്യ ബിജിപിയിലേക്ക്, മധ്യപ്രദേശ് മന്ത്രിസഭ പ്രതിസന്ധിയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജിപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. പതിനെട്ട് എംഎല്‍എമാര്‍ സിന്ധ്യക്കൊപ്പമുണ്ട്. മധ്യപ്രദേശ് തെരഞ്ഞെടുപ്പുവിജയത്തില്‍ മുഖ്യപങ്കുവഹിച്ച സി്ന്ധ്യയെ മുഖ്യമന്ത്രിപദത്തിലേക്കോ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ പദവിയിലേക്കോ പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതില്ലാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി വേണ്ടത്ര ഇടപെട്ടില്ല എന്ന പരാതിയുണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിനുശേഷവും ഫലം കാണാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുപോലും പലരും നിര്‍ദ്ദേശിക്കുന്ന സിന്ധ്യ ബിജെപിയിലെത്തിയത്.
പ്രശ്‌നം പരിഹകരിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന് പന്നിപ്പനിയാണെന്നും പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി. അതോടെ ഒരു സസ്ഥാനത്തെ ഭരണം കൂടി കോണ്‍ഗ്രസ്സിനു നഷ്ടപ്പെടും. മാത്രമല്ല, ഇതേ മാതൃക രാജസ്ഥാനിലും ആവര്‍ത്തിമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അവിടേയും യുവനേതാവായ സച്ചിന്‍ പൈലറ്റ് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതില്‍ നിരാശനാണ്.
