
ഡോക്ടര്‍ ഷിനു ശ്യാമളനും 24 ന്യൂസിനുമെതിരെ നടപടി വരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനും പൊലീസിനും റിപ്പോര്‍ട്ട് ചെയ്യുകയും ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നും പബ്ലിസിറ്റിക്കായി ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചെന്നും ആരോപിച്ചാണ് കേസ്. ഇവര്‍ പറഞ്ഞത് സംപ്രേക്ഷണം ചെയ്തെന്നാരോപിച്ച് 24 ന്യൂസ് ചാനലിനെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്ന നിര്‍ദ്ദേശത്തെ അവഗണിച്ചെന്നാണ് 24നെതിരായ ആരോപണം..
