സംസ്ഥാനത്ത് അതീവജാഗ്രത : പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കുകൂടി രോഗബാധ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കും. മാര്‍ച്ച് അവസാനം വരെയുള്ള പൊതുപരിപാടികളാണ് നിര്‍ത്തിവെച്ചിട്ടുള്ളത്. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസമില്ല. 8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു.

ആളുകള്‍ കൂടുന്ന രീതിയില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടത്തരുതെന്നും അവയെല്ലാം ചടങ്ങുകളായി ചുരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ശബരിമല ദര്‍ശനം ഒഴിവാക്കണം. വിവാഹങ്ങള്‍ ലളിതമായി നടത്തണം. അവധി ക്ലാസ്സുകള്‍ നടത്തരുത്. വിദേശത്തുനിന്നു വരുന്നവര്‍ അധികൃതരോട് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കിംവദന്തികള്‍ പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഓഫീസുകളില്‍ അടുത്തിടപെടലുകള്‍ കുറക്കണം. നാടകങ്ങളും സിനിമകളുമൊക്കെ പരമാവധി ഒഴിവാക്കമം. മാസ്‌കുകള്‍ കൂടുതല്‍ ലഭ്യമാക്കും.

വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. പത്തംതിട്ടയില്‍ രണ്ടു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച അഞ്ചുപേരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണിവര്‍. ബാക്കിയുള്ളവരുടെ പരിശോധനാഫലം വരാനുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply