
സ്വര്‍ണ്ണം വില പവന് 30000 കടന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇറാന്‍ സൈനിക മേധാവി ഖാസെം സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് എണ്ണവിലയിലും സ്വര്‍ണ വിലയിലും വന്‍വര്‍ദ്ധന. സ്വര്‍ണ്ണവില പവന് മുപ്പതിനായിരം കടന്നു. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 30200 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 3775 ആയി. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നാല് ദിവസം കൊണ്ട് 1000 രൂപയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എണ്ണ വിലയിലും കുതിപ്പ് തുടരുകയാണ്. ഒരു ബാരലിന് 70 ഡോളറാണ് ഇന്ധനവില. സംസ്ഥാനത്തും പെട്രോള്‍-ഡീസല്‍ വില കൂടി.
