
പണിമുടക്ക് ദിനത്തില്‍ നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ നാലുപേര്‍ അറസ്റ്റില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയ പണിമുടക്ക് ദിനത്തില്‍ ടൂറിസമേഖലയെ ഒഴിവാക്കിയിട്ടും ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നൊബേല്‍ സമ്മാന ജേതാവ് മൈക്കില്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുട്ടനാട് കൈനകരി സ്വദേശികളായ നാലുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പുളിങ്കുന്ന് പോലീസ് പിടികൂടിയ ഇവര്‍ സിഐടിയു – സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നാണ് വിവരം. സംഭവം വിവാദമായതിന് പിന്നാലെ ആലപ്പുഴ കോട്ടയം കളക്ടര്‍മാര്‍ ലെവിനെ നേരില്‍ കണ്ട് സര്‍ക്കാരിനു വേണ്ടി ഖേദം അറിയിച്ചിരുന്നു. സംഭവത്തില്‍ പരാതിയില്ലൊയിരുന്നു മൈക്കില്‍ ലെവിറ്റ് പ്രതികരിച്ചു. വിവാദത്തോട് പ്രതികരിക്കാനില്ല, കേരളം നല്ലയിടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
