
ദീപികയുടെ ചപാക് നാളെ തിയറ്ററില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ആസിഡ് ആക്രമണം നേരിട്ട്, പിന്നീട് അതിന്റെ ഇരകള്‍ക്കായി പോരാടികൊണ്ടിരിക്കുന്ന ലക്ഷ്മി അഗര്‍വാളിന്റെ അതിജീവന കഥ പറയുന്ന ദീപിക പദുക്കോണിന്റെ ചിത്രം ചപാക് നാളെ തിയറ്ററില്‍. ജെ എന്‍ യുവിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദീപികയുടെ ഈ ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമായ സാഹചര്യത്തിലാണ് റിലീസിംഗ്. ബോളിവുഡ് ദീപികക്കനുകൂലമായും പ്രതികൂലമായും രണ്ടായി പിളര്‍ന്നിരിക്കുകയാണ്. നേരത്തെ തിരകഥ മോഷണമാണെന്ന ആരോപണം വിവാദമായിരുന്നു. മേഘ്‌ന ഗുല്‍സാറാണ് സംവിധായകന്‍. അതിനിടെ ആസിഡ് ഇരകളോടുള്ള സമൂഹത്തിന്റെ പ്രതികരണം നേരിട്ടു മനസ്സിലാക്കാന്‍ ആ വേഷത്തില്‍ ദീപിക മുംബൈ തെരുവിലൂടെ നടന്നു. ആരും തന്നെ താരത്തെ തിരിച്ചറിഞ്ഞില്ല.