
ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണമെന്ന് കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തീഹാര്‍ ജയിലിലുള്ള ‘ഭീം ആര്‍മി’ തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം. ഡല്‍ഹി തീസ് ഹസാരെ കോടതിയുടേതാണ് നിര്‍ദ്ദേശം. ഡല്‍ഹി ‘എയിംസി’ല്‍ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ഹരജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഥുല്‍ വര്‍മയാണ് ഉത്തരവായത്.
പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡിസംബര്‍ 21നാണ് ദരിയാഗഞ്ച് പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തത്. തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലിലാണ്. രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖത്തിന് ദീര്‍ഘകാലമായി ‘എയിംസി’ല്‍ ചികിത്സയിലാണ് ആസാദ്. ജയിലില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി ആവശ്യപ്പെട്ടിരുന്നു.
