
കണ്ണന്‍ ഗോപിനാഥനെതിരെ വകുപ്പുതല അന്വേഷണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും മാധ്യമങ്ങളോട് സര്‍ക്കാരിനെതിരെ മോശമായി സംസാരിച്ചതിനുമാണ് നടപടി. സര്‍വീസ് ചട്ടപ്രകാരമാണ് കണ്ണനെതിരെ നടപടി എന്നാണ് മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ കണ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാജിവയ്ക്കുന്നതിന് മുമ്പ് അതിന് അദ്ദേഹം മറുപടി നല്‍കി. അച്ചടക്ക ലംഘനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കണ്ണന്‍ തള്ളിയിരുന്നു. അതേ വിഷയങ്ങളാണ് ഇപ്പോഴും ഉയിക്കുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
