
ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാസങ്ങളായി ശമ്പളം മുടങ്ങിയ വേദനയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ നിലമ്പൂര്‍ വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തില്‍ രാമകൃഷ്ണന്‍ തൂങ്ങി മരിച്ചത്. ഉദ്യോഗസ്ഥര്‍ പുറത്ത് പോയ സമയം ഓഫീസ് മുറിലാണ് സംഭവം നടന്നത്. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം നല്‍കിയിട്ടില്ല. കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയും മാസത്തില്‍ പതിനഞ്ച് ദിവസമായും കുറച്ചിരുന്നു. പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ടായിരുന്നു. മൃതദേഹം മാറ്റാനനുവദിക്കാതെ തൊഴിലാളികള്‍ ഓഫീസ് പരിസരത്ത് പ്രതിഷേധത്തിലാണ്. കൃത്യമായ നഷ്ടപരിഹാരം രാമകൃഷ്ണന്റെ കുടുംബത്തിന് നല്‍കണമെന്നും മുടങ്ങിയ ശമ്പളം
കൊടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
