
അലന്റേയും താഹയുടെയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പന്തീങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ അലന്റെയും താഹയുടെയും മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം കമ്മീഷനെ നിയോഗിച്ചു. പാര്‍ട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. പാര്‍ട്ടി കമ്മിറ്റികളില്‍ ഇവര്‍ ഉയര്‍ത്തിയ ചര്‍ച്ചകളും ഇവരുടെ നിലപാടുകളും കമ്മീഷന്‍ പരിശോധിക്കും. അലന്‍ പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മീഞ്ചന്ത ബ്രാഞ്ച് കമ്മറ്റിയംഗമാണ്. താഹ പന്തീരങ്കാവ് ലോക്കല്‍ കമ്മറ്റിക്ക് കീഴിലെ ചുങ്കം ബ്രാഞ്ച് കമ്മറ്റിയംഗമാണ്.
