
അനധികൃതതാമസക്കാര്‍ക്ക് അംഗീകാരവുമായി ഡെല്‍ഹി സര്‍ക്കാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡെല്‍ഹിയില്‍ 40 ലക്ഷം പേരുടെ അനധികൃത വാസസ്ഥലങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടികളുമായി ഡെല്‍ഹി സര്‍ക്കാര്‍ മുന്നോട്ട്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിലെ 1,797 അനധികൃത ചേരികളെ ക്രമീകരിക്കുവാനാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ നീക്കം. നിര്‍ദ്ദിഷ്ട നിയമപ്രകാരം, ചേരി പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ അധികൃതര്‍ മാപ്പ് ചെയ്ത് ഒരു പദ്ധതി തയ്യാറാക്കും. താമസക്കാര്‍ക്ക് അടിസ്ഥാന ഡോക്യുമെന്റേഷന്‍ നല്‍കും. അവരുടെ സ്വത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനും ടൈറ്റില്‍ സ്വീകരിക്കുന്നതിനും നാമമാത്ര ചാര്‍ജേ നല്‍കേണ്ടിവരൂ. 18 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഡെല്‍ഹി നഗരത്തില്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഭൂരിഭാഗം ചേരിനിവാസികളും.
