
വാളയാറില്‍ ജുഡീഷ്യല്‍ അന്വേഷണം : സിബിഐ വേണമെന്ന് മാതാപിതാക്കള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കും. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക. പോക്‌സോ കേസുകളുടെ നടത്തിപ്പില്‍ അപാകതകളുണ്ടെങ്കില്‍ അതും കമ്മീഷന്‍ പരിഗണിക്കും. എന്നല്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് കുട്ടികളഉടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. അതിനിടെ കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
