ചിദംബരത്തെ 26 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ആഗസ്റ്റ് 26 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കസ്റ്റഡി അനുവദിച്ചത്. ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയുമാണ് വാദിച്ചു.. കേസില്‍ ചിദംബരത്തിന് സംസാരിക്കാനും കോടതി അനുമതി നല്‍കി. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം കോടതിയില്‍ പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply