
ഉത്തരവാദിത്വം വിഴിഞ്ഞം പദ്ധതിക്കും കടല്‍ഭിത്തിക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശംഖുമുഖത്ത് ഇന്നലെ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ അപകടത്തില്‍ പെട്ടത് തീരത്ത് നിര്‍മ്മിച്ചിരുന്ന കരിങ്കല്‍ ഭിത്തിയില്‍ തല ഇടിച്ച് ബോധരഹിതനായതുകൊണ്ടാണ്. എത്ര നീന്തല്‍ വിദഗ്ദ്ധനായാലും ഇത്തരം അപകടത്തില്‍ നിന്നും രക്ഷപ്പെടുക ദുഷ്‌കരമാണ്. ഈ തീരത്ത് സ്വാഭാവികമായി ഉണ്ടാകേണ്ടിയിരുന്ന മണല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്നു ചേരാത്തതിന് മുഖ്യ കാരണം വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനായി നടത്തുന്ന ഡ്രഡ്ജിംഗ് ആണ്. അവിടെ തീരക്കടലിലെ മണല്‍ കൃത്രിമമായി കൂട്ടിയിട്ട് കരയുണ്ടാക്കുന്നു (Reclamation). തിരിച്ച് ശംഖുമുഖത്തേക്ക് വരേണ്ട മണല്‍ ഡ്രഡ്ജ് ചെയ്ത കുഴികളില്‍ വീണ് മൂടുന്നു. ശംഖുമുഖത്ത് ബീച്ചിനെ രക്ഷിക്കാനെന്ന പേരില്‍ കരിങ്കല്‍ ഭിത്തി ഉണ്ടാക്കിയപ്പോള്‍ അതിനടിയിലെ മണലും തെക്കോട്ട് വലിച്ചുകൊണ്ടുപോവുകയാണ് (sediment transport). അങ്ങനെ ആ ഭിത്തി മരണക്കെണിയായി മാറി. ഓരോ തീരത്തെയും സംരക്ഷിക്കാനായി ഉണ്ടാക്കിയിട്ടുള്ള കരിങ്കല്ല് ഘടനകള്‍ (seawall, groynes) അശാസ്ത്രീയം മാത്രമല്ല, അപകടകാരിയാണെന്ന് പരമ്പരാഗത മീന്‍പിടുത്തക്കാര്‍ക്ക് അറിയാം. അവര്‍ അതുകൊണ്ടാണ് കടല്‍ഭിത്തിയോട് ചേര്‍ന്ന് കടലടിക്കുമ്പോള്‍ അവിടെ നിന്നും കടലിലേക്ക് പോയിവരാത്തത്. പക്ഷേ കരയില്‍ വസിക്കുന്നവര്‍ കടലേറ്റത്തിന് അല്ലെങ്കില്‍ അവരുടെ ഭാഷയില്‍ കടലാക്രമണത്തിന് പ്രതിവിധി കരിങ്കല്ല് ഭിത്തികളെന്നാണ് ധരിച്ചിരിക്കുന്നത്. ഒരു ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്റെ സുരക്ഷിതത്വം നോക്കാതെ എടുത്തുചാടിയ ധീരനായ ജോണ്‍സണെ അപകടത്തിലേക്ക് തള്ളിവിട്ടതിന് മുഖ്യ ഉത്തരവാദി ഈ കടല്‍ത്തീരത്തിന്റെ രൂപം മാറ്റിമറിച്ച (shoreline changes), സ്വാഭാവികമായ മണല്‍ വരവ് ഇല്ലാതാക്കിയ വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയും കടല്‍ഭിത്തി നിര്‍മിച്ച അധികാരികളും തന്നെയാണ്. എന്നിട്ടും ‘നിലവിളി കേള്‍ക്കുമോ’ എന്നു പറഞ്ഞ് കടലിനെ മാത്രം പഴിക്കാനാണ് പല മാധ്യമങ്ങളും ശ്രമിക്കുന്നത്.
(ഫേസ് ബുക്ക് പോസ്റ്റ്)
