
മുസ്ലിം സ്വത്വപ്രതിരോധത്തിന്റെ ദൃശ്യതയുമായി ‘ആവൂല’ മ്യൂസിക്ക് വീഡിയോ…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുന്ന ആവൂല മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. മുസ്ലിം സ്വത്വപ്രതിരോധത്തിന്റെ ശക്തമായ ദൃശ്യതകൊണ്ട്കൂടി വ്യത്യസ്തമാകുകയാണ് മ്യൂസിക് വീഡിയോ. ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തികൊണ്ട് വരുന്ന മുസ്ലിം അപരവല്‍കണരണത്തിനെതിരെയും അടിച്ചമര്‍ത്തലിനെതിരെയും മുസ്ലിം സാംസ്‌കാരിക ചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മ്യൂസിക് വീഡിയോ പ്രതിഷേധിക്കുന്നു.
‘ആവൂല’ മ്യൂസിക്ക് വീഡിയോ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ നിര്‍മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വരികള്‍ എഴുതിയിരിക്കുന്നത് കോയാലി എന്ന് ആണ്. അന്‍സല്‍ മുഹമ്മദിന്റെതാണ് ഛായാഗ്രഹണം. മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. നയീം നിസ്തര്‍, റെനീഷ് ബഷീര്‍, വിമല്‍ നാസര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
